News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 20, 2019

ഇനി ടിവി ഓഫ് ചെയ്ത്, സോഷ്യല്‍മീഡിയ ലോഗൗട്ട് ചെയ്ത് കാത്തിരിക്കാം, 23ന് ലോകം അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നുണ്ടോയെന്ന്: ഒമര്‍ അബ്ദുള്ള

featured image

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന് കരുതാന്‍ കഴിയില്ലെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. ഓരോ സിംഗിള്‍ എകിസ്റ്റ് പോളും ചിലപ്പോള്‍ ശരിയായി വന്നേക്കാം, എന്തായാലും ഇത് ടിവി ഓഫ് ചെയ്ത്, സോഷ്യല്‍മീഡിയ ലോഗ് ഔട്ട് ചെയ്ത് കാത്തിരിക്കാനുള്ള സമയമാണ്, 23ാം തീയതി ലോകം അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നുണ്ടോയെന്ന്. ട്വിറ്ററിലൂടെയാണ് ഒമര്‍ അബ്ദുള്ള തന്റെ പ്രതികരണമറിയിച്ചത്.

എന്‍ഡിഎയ്ക്ക് വന്‍ ഭൂരിപക്ഷം പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ഒമര്‍ അബ്ദുള്ള. ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും നരേന്ദ്രമോദി തന്നെ ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രിയാകുമെന്നുമുള്ള പ്രവചനങ്ങളോടുള്ള പ്രതികരണമായാണ് മെയ് 23ന് തെരഞ്ഞെടുപ്പ് റിസല്‍ട്ട് വരുമ്പോള്‍ ലോകം അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നുണ്ടോയെന്ന് നോക്കണമെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തത്.

ഇന്ത്യ വീണ്ടും എന്‍ഡിഎ ഭരിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. എന്‍ഡിഎക്ക് മൂന്നൂറോ അതില്‍ കൂടുതലോ സീറ്റുകള്‍ കിട്ടുമെന്ന് ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. എന്‍ഡിഎ 287 സീറ്റുകള്‍ നേടുമെന്ന് റിപ്പബ്‌ളിക് ടിവിയുടേയും 298 സീറ്റുകള്‍ നേടുമെന്ന് ന്യൂസ് എക്സിന്റേയും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാ ഫലങ്ങളിലും നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നാണു പ്രവചിക്കുന്നത്. എന്‍ഡിടിവി 300, ജന്‍കി ബാത്ത് പോള്‍ 305, റിപ്പബ്ലിക് സീ വോട്ടര്‍ 287, എന്‍ഡിടിവി 126, ജന്‍കി ബാത്ത് പോള്‍ 125, റിപ്പബ്ലിക് സീ വോട്ടര്‍ 128 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages