News Aggregation Website In Malayalam News From Different Online Sources

Breaking

Wednesday, March 13, 2019

അമ്മയും മകനും തമ്മില്‍ അവിഹിത ബന്ധമെന്ന് അച്ഛന് സംശയം, സ്വന്തം മകനെ അച്ഛന്‍ വെട്ടി കൊന്നു

featured image

ചെന്നൈ : മകന് അമ്മയുമായി അവിഹിത ബന്ധമെന്ന് അച്ഛന് സംശയം. സംശയരോഗം മൂത്ത് സ്വന്തം മകനെ അച്ഛന്‍ വെട്ടി കൊന്നു. തമിഴ്നാട്ടിലെ സെന്തമിഴ് നഗരത്തിലെ രാമപുരത്താണ് സംഭവം. ശക്തിവേല്‍(50)ആണ് സംശയത്തെ തുടര്‍ന്ന് മകന്‍ സതീഷി(22)നെ കൊലപ്പെടുത്തിയത്. ശക്തിവേലിനെതിരെ റോയല്‍ നഗര്‍ പൊലീസ് കേസെടുത്തു. അമ്മയും മകനും തമ്മില്‍ െൈലംഗീക ബന്ധമുണ്ടെന്ന് പിതാവായ ശക്തിവേല്‍ ബലമായി സംശയിച്ചിരുന്നു.

ഇതിന്റെ പേരില്‍ നിരന്തരം ഇവര്‍ തര്‍ക്കത്തിലേര്‍പ്പെടാറുണ്ടായിരുന്നു. തുടര്‍ന്ന് പിന്നീട് പക കൈയ്യങ്കളിയിലേക്ക് എത്തുകയും പ്രകോപിതനായ അച്ഛന്‍ മകനെ തുടര്‍ച്ചയായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അമ്മയും സഹോദരിയും തടഞ്ഞെങ്കിലും ഇയാള്‍ പിന്‍മാറിയില്ല. കൊലക്ക് ശേഷം ശക്തിവേല്‍ സ്ഥലം വിട്ടു. സതീഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

No comments:

Post a Comment