News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, March 12, 2019

കെ.സി വേണുഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ മുല്ലപ്പള്ളി

featured image
uploads/news/2019/03/294004/mullappally.jpg

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് കെ സി വേണുഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്നു മത്സരിക്കുന്നില്ല എന്നു മാത്രമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹം തെരഞ്ഞടുപ്പില്‍ മത്സരിക്കില്ല എന്നല്ല അതിനര്‍ത്ഥമെന്നും മുല്ലപ്പള്ളി പറഞ്ഞു. മറ്റേതെങ്കിലും മണ്ഡലത്തില്‍ കെ സി വേണുഗോപാല്‍ മത്സരിച്ചേക്കുമെന്നാണ് മുല്ലപ്പള്ളിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

കോട്ടയം സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണ്. അത് അവര്‍ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും വേണ്ടിവന്നാല്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശബരിമല വിഷയം പ്രചരണായുധമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെക്കുറിച്ച് ആലോചനകള്‍ക്ക് ശേഷം നിലപാട് അറിയിക്കാമെന്നും മുല്ലപള്ളി വ്യക്തമാക്കി.

No comments:

Post a Comment