News Aggregation Website In Malayalam News From Different Online Sources

Breaking

Wednesday, March 13, 2019

വിദ്യാര്‍ഥിനിയെ നടുറോഡില്‍ കുത്തി, പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി: യുവാവ്‌ അറസ്‌റ്റില്‍ , പെണ്‍കുട്ടി ഗുരുതരാവസ്‌ഥയില്‍

featured image
uploads/news/2019/03/294099/c1.jpg

തിരുവല്ല: തിരുവല്ലയില്‍ പട്ടാപ്പകല്‍ യുവാവ്‌ നടുറോഡില്‍ വിദ്യാര്‍ഥിനിയുടെ ദേഹത്ത്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തി. 19 വയസുകാരിയായ വിദ്യാര്‍ഥിനി ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍. തീവച്ച കോയിപ്രം കടപ്ര കൂരാലില്‍ മാത്യുവിന്റെ മകന്‍ അജിന്‍ റെജി മാത്യു (18)വിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

ടാറ്റാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സില്‍ ഒന്നാം വര്‍ഷ മെഡിക്കല്‍ ഇമേജിങ്‌ ടെക്‌നോളജി വിദ്യാര്‍ഥിനിക്കു നേരേയാണ്‌ ആക്രമണമുണ്ടായത്‌. അറസ്‌റ്റിലായ അജിന്‍ റാന്നി വെച്ചൂച്ചിറ വിശ്വബ്രാഹ്‌മണ കോളജില്‍ ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ്‌ വിദ്യാര്‍ഥിയാണ്‌. നേരത്തേ സഹപാഠികളായിരിക്കെ ഇവര്‍ പ്രണയത്തിലായിരുന്നെന്നും അടുത്തിടെയായി വിദ്യാര്‍ഥിനി അകന്നുമാറുന്നതാണ്‌ അജിനെ പ്രകോപിപ്പിച്ചതെന്നും പോലീസ്‌ പറയുന്നു.

ഇന്നലെ രാവിലെ ഒമ്പതിനു തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ചിലങ്ക തിയറ്ററിനടുത്തായിരുന്നു സംഭവം. അജിന്‍ കത്തിയുപയോഗിച്ച്‌ വിദ്യാര്‍ഥിനിയുടെ വയറ്റില്‍ കുത്തി മുറിവേല്‍പ്പിച്ചു. തുടര്‍ന്ന്‌ രണ്ടു കുപ്പികളിലായി കൊണ്ടുവന്ന പെട്രോളൊഴിച്ച്‌ സിഗരറ്റ്‌ ലൈറ്റര്‍ ഉപയോഗിച്ച്‌ തീകൊളുത്തി.

ഓട്ടോറിക്ഷാ ്രെഡെവര്‍മാര്‍ അടക്കമുള്ളവരാണു തീ കെടുത്തി വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിച്ചത്‌. വയറിലെ മുറിവ്‌ ഗുരുതരമല്ലെന്നും പൊള്ളല്‍ 60 ശതമാനത്തിനു മുകളിലുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആദ്യം പുഷ്‌പഗിരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചതിനു ശേഷം ഉച്ചയോടെ എറണാകുളം മെഡിക്കല്‍ സെന്ററിലേക്കു മാറ്റി.

ജില്ലാ പോലീസ്‌ മേധാവി ജയദേവിന്റെ നേതൃത്വത്തില്‍ അജിനെ ചോദ്യം ചെയ്‌തു. തിരുവല്ല ഡിവൈ.എസ്‌.പി: ജെ. ഉമേഷ്‌കുമാര്‍, ഇന്‍സ്‌പെക്‌ടര്‍ പി.ആര്‍. സന്തോഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം.

No comments:

Post a Comment