News Aggregation Website In Malayalam News From Different Online Sources

Breaking

Monday, March 11, 2019

ജോസഫിനെ വെട്ടി മാണി വിഭാഗം, ഗ്രൂപ്പ് യോഗം വിളിച്ച് പി.ജെ ജോസഫ്; കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

featured image
Kerala congress

തൊടുപുഴ: കോട്ടയം ലോക്‌സഭാ സീറ്റിനെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി തുടരുന്നു. പി.ജെ ജോസഫിന് സീറ്റില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. തോമസ് ചാഴിക്കാടനെ രംഗത്തിറക്കിയാണ് മാണി വിഭാഗം പി.ജെ ജോസഫിനെ വെട്ടിയത്. സ്ഥാനാര്‍ത്ഥി ആരാണെന്ന് നാളെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി അറിയിച്ചു.

അതേസമയം സീറ്റ് കൈവിട്ടുവെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ ജോസഫ് വിഭാഗം പ്രത്യേക യോഗം ചേര്‍ന്നു. ജോസഫിന്റെ തൊടുപുഴയിലെ വസതിയിലായിരുന്നു യോഗം. മോന്‍സ് ജോസഫ് എം.എല്‍.എയും ഇടുക്കിയില്‍ നിന്നുള്ള ജോസഫ് വിഭാഗം നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

നീതി യുക്തമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പി.ജെ ജോസഫ് പറഞ്ഞു. ശുഭാപ്തി വിശ്വാസമുണ്ടെന്നും തീരുമാനം പാര്‍ട്ടി ചെയര്‍മാന്‍ പ്രഖ്യാപിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. മാണിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.

മണ്ഡലം കമ്മറ്റികളെ രംഗത്തിറക്കിയാണ് മാണി വിഭാഗം ജോസഫിനെ വെട്ടിയത്. ജോസഫിനെ സ്ഥാനാര്‍ത്ഥി ആക്കുന്നതിനെതിരെ മണ്ഡലം കമ്മറ്റികളെല്ലാം ശക്തമായ എതിര്‍പ്പാണ് ഉന്നയിച്ചത്. മാണി ഗ്രൂപ്പിന്റെ കൈവശമുള്ള സീറ്റ് ജോസഫിന് വിട്ടു കൊടുക്കേണ്ടതില്ലെന്ന് കോട്ടയം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. വൈക്കം മണ്ഡലം കമ്മറ്റി മാത്രമാണ് ജോസഫിനെ പിന്തുണച്ചത്. ജോസഫിന് വേണ്ടി യു.ഡി.എഫ്-കോണ്‍ഗ്രസ് നേതൃത്വം ചെലുത്തിയ സമ്മര്‍ദ്ദവും ഫലം കണ്ടില്ല.

No comments:

Post a Comment