വിവാഹമെന്നാല്‍ വധൂവരന്മാര്‍ക്ക് ആഘോഷിക്കാനുള്ളതാണ്. ജീവിതത്തിന്റെ സുപ്രധാനവഴിത്തിരിവിലേക്ക് കടക്കുമ്പോള്‍ അല്പം കൃസൃതിയുമൊക്കെയാകാം. അങ്ങനെ ചെറിയൊരു കുസൃതി കാട്ടിയ വധുവിനെ വിവാഹവേദിയില്‍ വെച്ച് തന്നെ വരൻ തല്ലുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

വിവാഹശേഷം മധുരം പങ്കിടുന്ന ചടങ്ങിനിടെയായിരുന്നു വരന്‍ വധുവിന്റെ മുഖത്തടിച്ചത്. വിവാഹ ശേഷം ഇരുവരും ചേര്‍ന്ന് കേക്ക് മുറിക്കുകയും തുടര്‍ന്ന് വരന്‍ വധുവിന് കേക്കിന്റെ ഭാഗം കേക്ക് നല്‍കി. വധുവിന്റെ ഊഴം വന്നപ്പോള്‍ വരന്‍ കേക്കിനായി വാ തുറന്നപ്പോള്‍ വധു കേക്ക് നല്‍കാതെ കൈവലിച്ച് കാട്ടിയ കുസൃതി പക്ഷേ വരന് ഇഷ്ടപ്പെട്ടില്ല.

 

എന്നാല്‍ വധുവിന്റെ കുസൃതിയില്‍ രോഷത്തോടെ വരന്‍  വധുവിന്റെ ചെകിട്ടത്ത് അടിക്കുകയായിരുന്നു. വരന്റെ പ്രതികരണത്തില്‍ പകച്ചുനില്‍ക്കുകയായിരുന്നു ബന്ധുക്കളും വധുവും. 

Content Highlights: Groom Beat Bride on Cake cutting on their Wedding