News Aggregation Website In Malayalam News From Different Online Sources

Breaking

Wednesday, March 13, 2019

“വീഴാത്ത ജോര്‍ജ്ജുള്ളപ്പോള്‍ ‘വീണ’ ജോര്‍ജെന്തിന്? ആന്റോ ആന്റണി മത്സരിക്കാതിരിക്കുന്നതാണ് നല്ലത്”, പത്തനംതിട്ടയില്‍ നോട്ടമിട്ട് പിസി

featured image


പത്തനംതിട്ട: പഴയ, എന്നാല്‍ മിനുക്കിയെടുത്ത ‘നമ്പരു’കളുമായി പത്തനംതിട്ടപിടിക്കാന്‍ പിസി ജോര്‍ജ്ജ്. വീഴാത്ത ജോര്‍ജ്ജുള്ളപ്പോള്‍ ‘വീണ’ ജോര്‍ജ്ജ് എന്തിന് എന്നായിരുന്നു പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴുള്ള മറുചോദ്യം. ഇടതുപക്ഷ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മത്സരിക്കാനിറങ്ങുന്ന സ്ഥിതിക്ക് ആന്റോ ആന്റണിയേക്കുറിച്ചും അത്രനല്ല അഭിപ്രായം ജോര്‍ജ്ജിനില്ല. ആന്റോ ആന്റണിയേക്കുറിച്ച് മണ്ഡലത്തിലാര്‍ക്കും നല്ല അഭിപ്രായമില്ല. ആന്റോ മത്സരിക്കാതിരിക്കുകയാണ് നല്ലതെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ടയില്‍ മത്സരിക്കണം എന്നാണ് കരുതുന്നത്. അന്തിമതീരുമാനം 15ന് ചേരുന്ന ഒന്‍പതംഗ പാര്‍ട്ടി കമ്മറ്റി ചര്‍ച്ച ചെയ്ത് കൈക്കൊള്ളും. എംപിയാകാന്‍ താത്പര്യം ഉള്ളതുകൊണ്ടല്ല മത്സരിക്കുന്നത്. ശബരിമല റെയില്‍വേ പദ്ധതിയും എയര്‍പോര്‍ട്ട് പദ്ധതിയും യാഥാര്‍ഥ്യമാക്കുക എന്നതാണ് ലക്ഷ്യം എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

No comments:

Post a Comment