News Aggregation Website In Malayalam News From Different Online Sources

Breaking

Wednesday, March 13, 2019

പ്രണയപ്പകയില്‍ പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍; പെണ്‍കുട്ടി നിലവിളിയോടെ നിന്നു കത്തുന്നത് ആസ്വദിച്ച് കണ്ടു നില്‍ക്കുന്ന പ്രതിയു​ടെ വീഡിയോ പുറത്ത്

featured image
uploads/news/2019/03/294189/crime.jpg

തിരുവല്ല: യുവാവ് കുത്തിയ ശേഷം തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. 65 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയില്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ശരീരമാസകലം പൊള്ളലേറ്റതിന് പുറമേ വയറ്റില്‍ ആഴത്തില്‍ കുത്തേറ്റിട്ടുമുണ്ട്. സംഭവത്തില്‍ കടപ്ര കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

പൊള്ളുന്ന കാഴ്ചകള്‍ സമീപത്തെ കളിപ്പാട്ടക്കടയിലെ സിസി ടിവി കാമറയിലാണ് പതിഞ്ഞിരിക്കുന്നത്. സംഭവം നടന്നതിന് എതിര്‍വശത്താണ് കട.

9.11 മുതല്‍ 40 സെക്കന്റ് നീണ്ടു നില്‍ക്കുന്നതാണ് വീഡിയോ. റോഡിന് എതിര്‍വശത്ത് നടന്ന സംഭവമായതിനാള്‍ ഇടയ്ക്കിടെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമാണ്.

റോഡിലൂടെ പെണ്‍കുട്ടി നടന്നു വരുന്നതും പിന്നാലെ എത്തുന്ന യുവാവ് സംഭവ സ്ഥലത്ത് എത്തുമ്പോള്‍ പെണ്‍കുട്ടിയെ വഴി തടയുന്നതുമാണ് വീഡിയോയില്‍. തുടര്‍ന്ന് പെണ്‍കുട്ടി വയര്‍പൊത്തി നിലവിളിക്കുന്നു. കത്തികൊണ്ടുള്ള കുത്തേറ്റതാണ് ഇത്. പെട്ടെന്നു തന്നെ യുവാവ് ബാഗ് തുറന്നു. കുപ്പിയില്‍ കരുതിയിരുന്ന ദ്രാവകം പെണ്‍കുട്ടിയുടെ തലയിലൂടെ ഒഴിക്കുന്നു. തുടര്‍ന്ന് ലൈറ്റര്‍ കത്തിക്കുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ തീ ആളിപ്പിടിക്കുന്നു. യുവാവ് ഇതു കണ്ടു നില്‍ക്കുന്നു. പെണ്‍കുട്ടി നിലത്ത് വീഴുന്നു. ഇതിനിടെ, ഓടിക്കൂടിയ നാട്ടുകാര്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിക്കുന്നു. ഈ രംഗങ്ങളാണ് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

ഇന്നലെ രാവിലെ ഒന്‍പതേകാലോടെ ആയിരുന്നു തിരുവല്ല നഗരത്തെ നടുക്കിയ സംഭവം നടന്നത്. തിരുവല്ല ടൗണിലെ ആള്‍ത്തിരക്കേറിയ സ്ഥലത്തു വച്ചായിരുന്നു ആക്രമണം. അയിരൂര്‍ സ്വദേശിനിയും തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടി പതിവുപോലെ ക്ലാസിലേയ്ക്ക് പോകുന്നതിനിടെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അജിന്‍ പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു കുപ്പികളിലായി കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ മേല്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.

പെണ്‍കുട്ടി നിലവിളിയോടെ നിന്നു കത്തുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ തീ കെടുത്തുകയും പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുകയുമായിരുന്നു. സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് കയ്യോടെ പിടികൂടി പോലീസിന് കൈമാറിയത്.

ഇരുവരും പ്ലസ്ടുവിന് ഒന്നിച്ച് പഠിച്ചവരാണ്. ആ സമയം മുതല്‍ പ്രതി പ്രണയാഥ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ കൂടിയിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടിലും വിവാഹഭ്യര്‍ത്ഥനയുമായി എത്തിയെങ്കിലും അവരും ഇക്കാര്യം എതിര്‍ത്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

No comments:

Post a Comment