കൊച്ചി:  എറണാകുളം സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.രാജീവിന് കെട്ടിവെക്കാനുള്ള പണം നല്‍കിയത് പ്രശസ്ത എഴുത്തുകാരന്‍ ടി.പത്മനാഭന്‍. പി.രാജീവിനെ ഫോണില്‍ വിളിച്ച് കെട്ടിവെക്കാനുള്ള പണം നല്‍കാനുള്ള തീരുമാനം അറിയിക്കുകയും അതനുസരിച്ച് നേരിട്ടുകണ്ട് പണം കൈമാറുകയുമായിരുന്നു. പി രാജീവ് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

ഫെയ്‌സ്ബുക്ക് പോസ്റ്റ്

തല കുനിക്കുന്നു , ഈ സ്‌നേഹസാഗരത്തിനു മുമ്പില്‍
കഴിഞ്ഞ ദിവസം പപ്പേട്ടന്റെ വിളി വന്നു, മലയാളത്തിന്റെ മഹാ കഥാകാരന്‍ ടി. പത്മനാഭന്‍ - കെട്ടിവെയ്ക്കാനുള്ള പണം എന്റേതെന്ന സ്‌നേഹ പ്രഖ്യാപനം. എത്രയോ കാലമായി ,കഥയുടെ കുലപതി നമ്മളെ കഥകളിലൂടെ വിസ്മയിപ്പിക്കുന്നു '
പപ്പേട്ടാ അതിരുകളില്ലാത്ത സ്‌നേഹത്തിനു മുമ്പില്‍ പ്രണാമം