News Aggregation Website In Malayalam News From Different Online Sources

Breaking

Monday, March 11, 2019

കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല വന്നത്; ശബരിമല സ്വാധീനിക്കും: കുമ്മനം

featured image

ന്യൂഡൽഹി∙ ശബരിമല പ്രശ്നം കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. എല്ലാ വിഭാഗങ്ങളുടേയും മതവിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമായി ശബരിമല മാറിയെന്നും കുമ്മനം മനോരമ ന്യൂസിനോട് പറഞ്ഞു. ഗവര്‍ണര്‍ പദവി ഒഴിഞ്ഞത് ഭരണഘടനാ സ്ഥാപനങ്ങളോടുള്ള അവഹേളനമല്ല. കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തില്‍ വന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് കുമ്മനം മറുപടി നല്‍കി.

സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു വേണ്ടിയാണ് ഗവർണർ സ്ഥാനം രാജിവച്ചത്. എന്നാൽ ഇനിയെന്തുവേണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടിയുടെ മുന്നിൽ സ്വന്തം ജീവിതം തന്നെ സമർപ്പിച്ച സ്ഥിതിക്ക് എന്തുചെയ്യണമെന്ന് അവർക്കു തീരുമാനിക്കാം. തിരഞ്ഞെടുപ്പിൽ മൽസരിക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ മൽസരിക്കും. മൽസരിക്കണമന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ആവശ്യപ്പെട്ടാൽ പൂർണ്ണ ഉത്തരവാദിത്തത്തോടെ അത് ഏറ്റെടുക്കുമെന്നും കുമ്മനം പറഞ്ഞു.

മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസം സ്ഥാനം രാജിവച്ചിരുന്നു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി മൽസരിക്കുന്നതിനു വേണ്ടിയാണിതെന്നാണ് നിഗമനം. കുമ്മനം മൽസരിക്കണമെന്ന് പാർട്ടി ജില്ലാ ഘടകം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

English Summary: BJP Leader Kummanam Rajasekharan Interview

No comments:

Post a Comment