News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, March 12, 2019

‘നിങ്ങളുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്, കൂടുതല്‍ ഒന്നും ചോദിക്കുന്നില്ല, നന്ദി ലാലേട്ടാ’; പൃഥ്വിരാജ്

featured image

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായതില്‍ മോഹന്‍ലാലിനു നന്ദി അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്ത താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തിന്റെ ഡബ്ബിങ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടു വളര്‍ന്നതു മുതല്‍ എന്റെ ആദ്യ സിനിമയ്ക്ക് അദ്ദേഹം ഡബ്ബ് ചെയ്യുന്നത് നിരീക്ഷിക്കുന്നതു വരെ, കൂടുതല്‍ ഒന്നും ചോദിക്കാനില്ല. നന്ദി ലാലേട്ടാ.’ എന്ന അടിക്കുറുപ്പോടെ ഞാന്‍ എന്ന് എഴുതിയ മോഹന്‍ലാലിന്റെ നിഴല്‍ ചിത്രം കൂടി പങ്കുവെച്ചാണ് പൃഥ്വിയുടെ പോസ്റ്റ് .

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

No comments:

Post a Comment