News Aggregation Website In Malayalam News From Different Online Sources

Breaking

Monday, March 11, 2019

ഒരു സീറ്റ് മതിയെന്ന് കേരള കോൺഗ്രസ്; സ്ഥാനാര്‍ഥിയെ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിക്കും

featured image

കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് ഒരു സീറ്റ് മതിയെന്ന് പാർട്ടി നേതൃത്വം. രണ്ട് സീറ്റ് ആദ്യം മുതൽതന്നെ പാർട്ടി ചോദിക്കുന്നുണ്ട്. കേരള കോൺഗ്രസിന് അതിനുള്ള അർഹതയുണ്ട്. കേന്ദ്രത്തിൽ സിംഗിൾ പാർട്ടി എന്നത് തിരഞ്ഞെടുപ്പിനു ശേഷം നിർണായകമാകുന്ന വിഷയമാണ്. കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കുന്നു. അതുകൊണ്ട് കേരള കോൺഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മൽസരിക്കുമെന്ന് ഡപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് പറഞ്ഞു.

കോട്ടയമാണ് കേരള കോൺഗ്രസിന്റെ സിറ്റിങ് സീറ്റ്. പി.ജെ. ജോസഫിന് മല്‍സരിക്കാൻ ആഗ്രഹമുണ്ട്. അദ്ദേഹം അത് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മൂന്ന് മണിക്കാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം. അതിനു ശേഷം തീരുമാനമെടുക്കും. എല്ലാ കാര്യങ്ങളിലും ഒറ്റക്കെട്ടായാണു പോകുന്നത്. അത് അങ്ങനെ തന്നെ പോകുമെന്നാണു വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഇന്നു ചേർ‌ന്ന കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ വിശദമായ ചർച്ച തന്നെ നടന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയാരെന്ന കാര്യം ഉച്ചയ്ക്കു ശേഷം പ്രഖ്യാപിച്ചേക്കും.

പി.ജെ. ജോസഫ് അല്ലാതെ മറ്റാരെങ്കിലും മൽസരിക്കുന്നതിനു താൽപര്യം അറിയിച്ചാൽ അതും ചർച്ച ചെയ്യുമെന്നും പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്. മൽസരിക്കാൻ താൽപര്യമുണ്ടെന്ന് പി.ജെ. ജോസഫ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നു നടന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് ജോസഫ് നിലപാട് ഔദ്യോഗികമായി അറിയിച്ചത്.

No comments:

Post a Comment