News Aggregation Website In Malayalam News From Different Online Sources

Breaking

Monday, March 11, 2019

കരാട്ടെ ക്ലാസിനെത്തിയ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച പരിശീലകന്‍ അറസ്‌റ്റില്‍

featured image
uploads/news/2019/03/293637/c10.jpg

കൊച്ചി: കരാട്ടെ ക്ലാസിനെത്തിയ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച പരിശീലകന്‍ പോലീസ്‌ പിടിയിലായി. വടുതലയിലുള്ള ഫ്‌ളാറ്റില്‍ പെണ്‍കുട്ടികള്‍ക്ക്‌ കരാട്ടെ ക്ലാസ്‌ എടുക്കാന്‍ വന്ന വൈപ്പിന്‍ സ്വദേശി ജിബിന്‍ (39) ആണ്‌ പോലീസിന്റെ പിടിയിലായത്‌. ഇയാള്‍ക്കെതിരേ പോക്‌സോ ചുമത്തി കേസെടുത്തു.

കഴിഞ്ഞ മാസം 28 മുതലാണ്‌ ജിബിന്‍ ഫ്‌ളാറ്റില്‍ ക്ലാസ്‌ എടുക്കാന്‍ എത്തിയത്‌. ആഴ്‌ചയില്‍ മൂന്നു ക്ലാസുകളാണ്‌ ഉണ്ടായിരുന്നത്‌. തുടക്കത്തില്‍ കൂടുതല്‍ കുട്ടികള്‍ ക്ലാസില്‍ പങ്കെടുത്തെങ്കിലും പിന്നീട്‌ കുട്ടികള്‍ വരാതായി. മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ്‌ കുട്ടികള്‍ കാര്യം അറിയിച്ചത്‌. ഇതേതുടര്‍ന്ന്‌ നോര്‍ത്ത്‌ പോലീസില്‍ പരാതി നല്‍കി. പത്തും പതിമൂന്നും പതിനാലും വയസുള്ള കുട്ടികള്‍ക്കു നേരേയാണ്‌ പ്രതി ലൈംഗികാതിക്രമം കാട്ടിയത്‌. പ്രതി കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്‌.

തുടര്‍ന്ന്‌ ജിബിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. 2013 ല്‍ പള്ളുരുത്തിയിലുള്ള ഒരു സ്‌കൂളിലെ കുട്ടികളോട്‌ ലൈംഗികാതിക്രമം കാട്ടിയതിനു പ്രതിക്കെതിരേ കേസ്‌ നിലവിലുണ്ട്‌.

നോര്‍ത്ത്‌ സി.ഐ. സിബി ടോമിന്റെ നിര്‍ദേശാനുസരണം എസ്‌.ഐമാരായ രാജന്‍ ബാബു, അനസ്‌, എ.എസ്‌.ഐ. ശ്രീകുമാര്‍, എസ്‌.സി.പി.ഒ. റെക്‌സിന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. പ്രതി സമാന കുറ്റകൃത്യങ്ങള്‍ ചെയ്‌തിട്ടുണ്ടോ എന്നതിനു സംബന്ധിച്ച്‌ അന്വേഷണം നടത്തിവരികയാണെന്ന്‌ എറണാകുളം അസി. കമ്മീഷണര്‍ പി.എസ്‌. സുരേഷ്‌ അറിയിച്ചു.

No comments:

Post a Comment