News Aggregation Website In Malayalam News From Different Online Sources

Breaking

Monday, March 11, 2019

“ഏത് നിയമമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആധാരമാക്കുന്നത്?”, ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ബി ഗോപാലകൃഷ്ണന്‍

featured image


ശബരിമല തെരഞ്ഞെടുപ്പിന് വിഷയമാക്കുമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ശബരിമല ഉള്‍പ്പെടെയുള്ള മതപരമായ വിഷയങ്ങള്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കരുത് എന്നറിയിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെയാണ് ഗോപാലകൃഷ്ണന്റെ പ്രസ്താവന.

ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് കമ്മീഷന് എങ്ങിനെ ചായാന്‍ കഴിയും? ഏത് നിയമമാണ് കമ്മിഷന്‍ ആധാരമാക്കുന്നത്? ശബരിമല മലയാളിയുടെ തീര്‍ത്ഥാടന കേന്ദ്രമാണ്. എല്ലാ മതവിശ്വാസികളും നിരീശ്വരവാദികളും അവിടെ പോകുന്നു. മാത്രമല്ല ശബരിമല വിഷയം മാത്രമായി തിരത്തെടുപ്പ് കമ്മീഷന്‍ പറഞ്ഞാല്‍ അതില്‍ ആരെങ്കിലും ദുരൂഹത ഉണ്ടെന്ന് പറഞ്ഞാല്‍ തെറ്റ് എന്ന് പറയാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കമ്മീഷന്റെ വായിലൂടെ വരികയാണൊ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ശബരിമല ഒരു രാഷ്ട്രീയ വിഷയമാണെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

മതം, ദൈവം തുടങ്ങിയ വിഷയങ്ങള്‍ സാമുദായിക ധ്രുവീകരണം ഉണ്ടാകുംവിധം ഉപയോഗിക്കാന്‍ പാടില്ല എന്നാണ് നേരത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്. മതപരമായ എന്തെങ്കിലും കാര്യം തെരഞ്ഞെടുപ്പിന് ഉപയോഗിച്ചാല്‍ പെരുമാറ്റച്ചട്ടലംഘനത്തിന് കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment