News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, March 12, 2019

യൂട്യൂബ് വീഡിയോ കണ്ട് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു

featured image

ലഖ്‌നൗ: അവിവാഹിതയായ യുവതി യൂട്യൂബ് വീഡിയോ കണ്ട് പ്രസവിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ഉത്തര്‍പ്രദേശിലെ ഖൊരക്പൂരിലാണ് സംഭവം നടന്നത്. മറ്റാരുടെയും സഹായമില്ലാതെ മുറിയടച്ചിരുന്നായിരുന്നു യുട്യൂബിലുള്ള പ്രവസ വീഡിയോ കണ്ട് യുവതി പ്രസവിക്കാന്‍ ശ്രമിച്ചത്.

ആശുപത്രിയില്‍ പോകാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നുവെങ്കിലും യുവതി അതിന് തയ്യാറായിരുന്നില്ല. വീട്ടില്‍ നിന്നും അകലെയുള്ള സ്ഥലത്ത് മുറിയെടുത്താണ് യുവതി പ്രസവിക്കാന്‍ ശ്രമിച്ചത്.

also read: യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവം; തിരുപ്പൂരില്‍ ഗര്‍ഭിണി മരിച്ചു

രക്തത്തില്‍ കുളിച്ച് കിടക്കുന്ന അവസ്ഥയിലാണ് യുവതി കണ്ടെത്തിയത്. ഇവരുടെ സമീപിത്തുനിന്നും കത്രികയും നൂലും ബ്ലേഡും ഒക്കെ കണ്ടെത്തി. മരിച്ച യുവതിയുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

No comments:

Post a Comment