News Aggregation Website In Malayalam News From Different Online Sources

Breaking

Wednesday, March 13, 2019

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു

featured image
Nalini Netto

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു. ഇന്ന് ഉച്ചയ്ക്കാണ് രാജിക്കത്ത് കൈമാറിയത്. പേഴ്‌സണല്‍ സ്റ്റാഫിലെ ചിലരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷമാണ് നളിനി നെറ്റോ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റത്.

എല്‍.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം കുറഞ്ഞതാണ് രാജിക്ക് കാരണമെന്നാണ് സൂചന. പ്രധാനപ്പെട്ട പല ഫയലുകളും താന്‍ കാണുന്നില്ലെന്ന് അവര്‍ക്ക് പരാതിയുണ്ടായിരുന്നു.

അതേസമയം വ്യക്തിപരമായ കാരണങ്ങളാണ് നളിനി നെറ്റോയുടെ രാജിക്ക് കാരണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. 1981 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് നളിനി നെറ്റോ. കേരളത്തിലെ ആദ്യ വനിതാ മുഖ്യ തിരെഞ്ഞടുപ്പ് ഓഫീസറാണ്. രണ്ട് വീതം നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ അവരുടെ മേല്‍നോട്ടത്തില്‍ നടത്തിയിട്ടുണ്ട്.

No comments:

Post a Comment