News Aggregation Website In Malayalam News From Different Online Sources

Breaking

Sunday, March 10, 2019

കോണ്‍ഗ്രസിന് അഹങ്കാരം; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശ് കിട്ടില്ലെന്ന് കെജ്‌രിവാള്‍

featured image
Aravind Kejriwal , Congress

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് കിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസിന് അഹങ്കാരമാണെന്നും അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശ് പോലും കിട്ടില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. മുസ്തഫാബാദിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.

ഡല്‍ഹിയില്‍ എല്ലാവരും ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണം. കാരണം എ.എ.പിക്ക് മാത്രമേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയൂ എന്നും കെജ്‌രിവാള്‍ പറഞ്ഞു. നേരത്തെ തിരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം കോണ്‍ഗ്രസ് തള്ളിയിരുന്നു. ഇതാണ് കെജ്‌രിവാളിനെ ചൊടിപ്പിച്ചത്. എ.എ.പിയുമായി സഹകരിച്ചാല്‍ കോണ്‍ഗ്രസിന് ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അവര്‍ക്കത് മനസിലായില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

എ.എ.പി സഖ്യത്തോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുകൂല നിലപാടായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് എ.എ.പി സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറിയത്. സഖ്യത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് കെജ്‌വരിവാള്‍ കുറ്റപ്പെടുത്തിയിരുന്നു.

No comments:

Post a Comment