News Aggregation Website In Malayalam News From Different Online Sources

Breaking

Monday, March 11, 2019

എം വി ജയരാജന്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

featured image

കണ്ണൂര്‍: എം വി ജയരാജനെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയമിച്ചു. ജയരാജനെ സെക്രട്ടറിയായി നിയമിച്ചതോടെ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. പി ശശിയെ ജില്ലാ കമ്മറ്റിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി ജയരാജന്‍ വടകര ലോകസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി എത്തിയതാണ് മാറ്റങ്ങള്‍ അനിവാര്യമാക്കിയത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നാണ് എം വി ജയരാജന്‍ സിപിഐഎമ്മിന്റെ ഏറ്റവും ശക്തമായ ജില്ലാ ഘടകത്തെ നയിക്കാനെത്തുന്നത്. കതിരൂര്‍ മനോജ് വധക്കേസില്‍പെട്ട് പി ജയരാജന് കണ്ണൂര്‍ ജില്ലയില്‍ കടക്കാനാവാതിരുന്ന സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറിയുടെ താത്ക്കാലിക ചുമതല വഹിച്ച മുന്‍ പരിചയവുമുണ്ട് എം വി ജയരാജന്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിരിക്കുന്ന അവസരത്തില്‍ വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്പിച്ചിരിക്കുന്നതെന്ന് എം വി ജയരാജന്‍ പ്രതികരിച്ചു.

also read: ശബരിമല വിഷയം പ്രചാരണത്തിനായി ഉപയോഗിക്കരുത്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പി ശശി സ്ഥാനമൊഴിഞ്ഞപ്പോഴായിരുന്നു പി ജയരാജന്‍ സെക്രട്ടറിയായി എത്തിയത്. പിന്നീടങ്ങോട്ട് പാര്‍ട്ടിയുടെ കണ്ണൂര്‍ ഘടകത്തിന്റെ അവസാനവാക്കായി മാറാനും പി ജയരാജന് കഴിഞ്ഞു. ജയരാജന്റെ വളര്‍ച്ചയില്‍ മുതിര്‍ന്ന നേതാക്കള്‍ പോലും അസ്വസ്ഥതരായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതിനിടെ നിരവധി ആരോപണങ്ങളാണ് പി ജയരാജനെതിരെ ഉയര്‍ന്നത്. ഷുക്കൂര്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടുകൂടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഉണ്ടാവില്ലെന്ന കരുതിയിരുന്നവരെ ഞെട്ടിച്ചുകൊണ്ടാണ് പി ജയരാജന്‍ വടകരയിലെ സ്ഥാനാര്‍ഥിയായി എത്തുന്നത്. വടകരയില്‍ ജയിച്ചാലും ഇല്ലെങ്കിലും കണ്ണൂര്‍ രാഷ്ട്രീയത്തിലേക്ക് പി ജയരാജന്റെ മടങ്ങിവരവ് ഇനി ഉണ്ടാവില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഒപ്പം പി ശശി കണ്ണൂര്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നുവെന്നതും യാദൃശ്ചികമാകാം.

No comments:

Post a Comment