News Aggregation Website In Malayalam News From Different Online Sources

Breaking

Monday, March 11, 2019

ശരത് പവാര്‍ മത്സരിക്കാനില്ല; പകരം കൊച്ചുമകന്‍ സ്ഥാനാര്‍ത്ഥി

featured image
Sarad Pawar,  LS polls

മുംബൈ: എന്‍.സി.പി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് പവാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ മാധ മണ്ഡലത്തില്‍ നിന്ന് ശരത് പവാര്‍ മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി പൂനെയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മത്സരിക്കാനില്ലെന്ന് പവര്‍ വ്യക്തമാക്കിയത്.

പാര്‍ട്ടി നേതാക്കളുമായും കുടുംബാംഗങ്ങളുമായും പവാര്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മത്സരത്തില്‍ നിന്ന് പിന്‍മാറുന്നത് സംബന്ധിച്ച് പവാര്‍ തീരുമാനം എടുത്തത്. ാര്‍ട്ടിയിലെ അടുത്ത തലമുറയ്ക്കായി വഴിമാറിക്കൊടുക്കുകയാണെന്ന് പവാര്‍ വ്യക്തമാക്കി. തലമുറ മാറ്റത്തിന്റെ ഭാഗമായി പവാറിന്റെ മകന്‍ അജിത് പവാറിന്റെ മകന്‍ പാര്‍ത്ഥ് പവാര്‍ മാവല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.

പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് ശരത് പവാര്‍ അറിയിച്ചു.

No comments:

Post a Comment