News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, March 12, 2019

മത്സരിക്കാതിരിക്കാന്‍ കോണ്‍ഗ്രസില്‍ 'മാമച്ചന്‍'മാരുടെ മത്സരം!

featured image
uploads/news/2019/03/293848/3.jpg

ഇല്ലാത്ത കേന്ദ്രമന്ത്രിപദം ചൂണ്ടിക്കാട്ടി പാര്‍ട്ടിയിലെ എതിരാളിയെ മോഹിപ്പിക്കുകയും ആ വിടവിലൂടെ മാമച്ചനെന്ന നായകന്‍ കേരളത്തില്‍ മന്ത്രിയാകുകയും ചെയ്യുന്നതാണു "വെള്ളിമൂങ്ങ"യെന്ന സിനിമയുടെ ഇതിവൃത്തം. സംസ്‌ഥാനരാഷ്‌ട്രീയത്തിലെ അടിയൊഴുക്കുകള്‍ നന്നായറിയാവുന്ന മലയാളികള്‍ ആ സിനിമ സൂപ്പര്‍ഹിറ്റാക്കി. നിലവില്‍ സംസ്‌ഥാന കോണ്‍ഗ്രസിലെ ലോക്‌സഭാ സ്‌ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയാകാന്‍ കാരണം ഭാവിയില്‍ മുഖ്യമന്ത്രിപദം സ്വപ്‌നം കാണുന്ന ഒന്നിലേറെ "മാമച്ചന്‍"മാരാണെന്നു പറയാതെവയ്യ! മുഖ്യമന്ത്രി സ്‌ഥാനത്തേക്കു തനിക്കു വെല്ലുവിളിയാകാന്‍ സാധ്യതയുള്ളവരെയെല്ലാം എം.പിയാക്കി ഡല്‍ഹിക്കയയ്‌ക്കാനാണ്‌ ഇവരില്‍ ഓരോരുത്തരുടെയും ശ്രമം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടുപോലും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളില്‍ മിക്കവര്‍ക്കും ആവേശം തീരെയില്ല. ഇടതുമുന്നണി സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു പ്രചാരണം കൊഴുപ്പിക്കുമ്പോഴും ചത്താലും മത്സരിക്കില്ലെന്ന നിലപാടിലാണു പലരും.

ഡല്‍ഹിയില്‍ നടന്ന സ്‌ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ എങ്ങുമെത്താതിരിക്കാന്‍ കാരണവും മത്സരിക്കാതിരിക്കാനുള്ള ഈ മത്സരമാണ്‌. യുവാക്കള്‍ക്ക്‌ അവസരം നല്‍കാന്‍ മാറിനില്‍ക്കുകയാണ്‌ ഇവരെന്നു കരുതിയാല്‍ തെറ്റി. 2014-നുശേഷം അഞ്ചാണ്ടു കഴിഞ്ഞെങ്കിലും ഡല്‍ഹിയിലെ അധികാരലബ്‌ധി അത്ര ഉറപ്പില്ലെന്നതുതന്നെ പ്രധാനകാരണം. അതുകൊണ്ടുതന്നെ, അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്ന കീഴ്‌വഴക്കമുള്ള കേരളത്തില്‍ കടിച്ചുതൂങ്ങാനാണു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കൊക്കെ താത്‌പര്യം. രണ്ടുവര്‍ഷം "ദാ"ന്നു പറയുമ്പോലങ്ങു കടന്നുപോകുമല്ലോ! എങ്ങാനും എം.പിയായി ജയിക്കുകയും ഡല്‍ഹിയില്‍ ഭരണം കിട്ടാതിരിക്കുകയും ചെയ്‌താല്‍, ഭാവിയില്‍ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്നാകും.

സംസ്‌ഥാനരാഷ്‌ട്രീയത്തില്‍ പദവികളൊന്നും വഹിക്കാതിരുന്നപ്പോഴും ഭാവിമുഖ്യമന്ത്രി സ്‌ഥാനത്തേക്കു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കു മുഖ്യപ്രതിബന്ധം ഉമ്മന്‍ ചാണ്ടിയാണെന്നത്‌ അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കെല്ലാം വ്യക്‌തമായിരുന്നു. എളുപ്പത്തില്‍ കരഗതമാകുമായിരുന്ന കെ.പി.സി.സി. അധ്യക്ഷസ്‌ഥാനം പോലും വേണ്ടെന്നുവച്ച്‌, സംസ്‌ഥാനത്തു സര്‍വവ്യാപിയായി കഴിയവേയാണ്‌ ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ്‌ ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാക്കിയത്‌. തീരെ താത്‌പര്യമില്ലാതിരുന്നിട്ടും അദ്ദേഹത്തിന്‌ ആ പദവി ഏറ്റെടുക്കേണ്ടിവന്നതോടെ ഐ. ഗ്രൂപ്പില്‍ "ലഡു പൊട്ടി".

നാടുകടത്തലിന്‌ ഒരവസരം... പേജ്‌ 8

ജിനേഷ്‌ പൂനത്ത്‌

No comments:

Post a Comment