News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, March 12, 2019

എം.ജി സര്‍വകലാശാല ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ വഴിയരുകില്‍ ഉപേക്ഷിച്ച നിലയില്‍

featured image
MG University

ആലുവ: എം.ജി സര്‍വകലാശാലയുടെ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ വഴിയരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തോട്ടയ്ക്കാട്ടുകര സിഗ്നലിന് സമീപമാണ് 39 ഉത്തരക്കടലാസുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ഓട്ടോ തൊഴിലാളികളാണ് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്.

ബി.എസ്.സി ബയോടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ ജെനിറ്റിക് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ലഭിച്ചത്. 2018 ഡിസംബര്‍ 12നാണ് പരീക്ഷ നടന്നത്. മാര്‍ക്ക് രേഖപ്പെടുത്തിയ ഉത്തരക്കടലാസുകളാണ് ലഭിച്ചത്. അതിനാല്‍ മൂല്യനിര്‍ണയം കഴിഞ്ഞ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടതെന്നാണ് സൂചന. എന്നാല്‍ പരീക്ഷയുടെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ പുനര്‍മൂല്യനിര്‍ണയം അടക്കം വേണ്ടി വരാവുന്ന ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

കണ്ടുകിട്ടിയ ഉത്തരക്കടലാസുകള്‍ ആലുവ പോലീസിന് കൈമാറി. ഉത്തരക്കടലാസ് പരിശോധനയ്ക്കായി കൊണ്ടുപോകുന്ന വഴി അധ്യപകരുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവം മഹാത്മാ ഗാന്ധി സര്‍വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്.

No comments:

Post a Comment