News Aggregation Website In Malayalam News From Different Online Sources

Breaking

Monday, March 11, 2019

ഉത്സവ-മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

featured image

പത്തനംതിട്ട: ഉത്സവ-മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. പത്ത് ദിവസത്തെ ഉത്സവത്തിന് തന്ത്രി കണ്ഠര് രാജീവരര് നാളെ കാര്‍മികത്വം വഹിക്കും. നാളെ രാവിലെ 7.30നാണ് തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഉത്സവത്തിന് തുടക്കം കുറിക്കുക. പൂജകള്‍ക്കായി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നട തുറക്കും. തുടര്‍ന്ന് വൈകുന്നേരം ആറ് മണിക്ക് ശുദ്ധിക്രിയകള്‍ ആരംഭിക്കും. ഉത്സവത്തിന്റെ പത്താം ദിവസം ആറാട്ടെഴുന്നെള്ളിപ്പും പമ്പയിലെ ആറാട്ട് പൂജയും നടക്കും.

യുവതീപ്രവേശനത്തിനു ശേഷം നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും അയവ് വരുത്തിക്കൊണ്ടാണ് ഇത്തവണ നട തുറക്കുന്നത്. വലിയ സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്നില്ലാത്തതിനാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിലാണ് ജില്ലാ കലക്ടര്‍. ശബരിമലയില്‍ വിന്യസിച്ചിരിക്കുന്ന സുരക്ഷാ സേനാംഗങ്ങളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. 300 സുരക്ഷാ സേനാംഗങ്ങള്‍ മാത്രമായിരിക്കും സന്നിധാനം, നിലക്കല്‍,പമ്പ എന്നിവിടങ്ങളിലായി ഉണ്ടാകുക. കഴിഞ്ഞ മാസ പൂജക്ക് 1500 ഓളം പൊലീസ് സേനാംഗങ്ങളുണ്ടായിരുന്നു.

അതേസമയം ഇത്തവണയും യുവതികള്‍ പ്രവേശിക്കുകയാണെങ്കില്‍ തടയുമെന്ന നിലപാടിലുറച്ച് ശബരിമല കര്‍മ്മ സമിതി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട്. യുവതികള്‍ ദര്‍ശനത്തിനെത്താന്‍ കൂടുതല്‍ സാധ്യതയും നിലവിലുണ്ട്. സ്ത്രീപ്രവേശന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാത്തത് കൊണ്ടുതന്നെ സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയേക്കുമെന്നാണ് കരുതുന്നത്.

No comments:

Post a Comment