News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, March 12, 2019

ജോസഫിനെ ഇടത് പാളയത്തിലെത്തിക്കാൻ ഫ്രാൻസിസ് ജോർജ്; സൂചന നൽകി കോടിയേരി

featured image

കോട്ടയം: കേരളാ കോൺഗ്രസിനെ പിളർത്താനൊരുങ്ങുന്ന പി.ജെ. ജോസഫ് ഇടത് പക്ഷത്തേക്ക്. ഇതിനുള്ള നീക്കങ്ങൾ ജോസഫ് വിഭാഗം നേരത്തെ മുൻകൂട്ടി കണ്ടതായി പാർട്ടി വൃത്തങ്ങളിൽ നിന്നും സൂചന ലഭിച്ചു. നേരത്തെ കേരളാ കോൺഗ്രസ് വിട്ട ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജിന്‍റെ നേതൃത്വത്തിൽ ഇതിനുള്ള നീക്കങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ജോസഫിന്‍റെ ഇടത് പ്രവേശനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും പരോക്ഷമായി സമ്മതിച്ചിട്ടുണ്ട്. നാണം കെട്ട് ജോസഫിന് മാണിയോടൊപ്പം നിൽക്കണമോ എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. ജോസഫ് മുന്നണി വിട്ട് വന്നാൽ കൂടെ ചേർക്കുന്ന കാര്യം ആലോചിക്കാമെന്നും ആദ്യം ജോസഫ് താല്പര്യം വ്യക്തമാക്കട്ടെയെന്നും കോടിയേരി പറഞ്ഞു.

അതേസമയം ഫ്രാൻസിസ് ജോർജും പി.ജെ. ജോസഫുമായി ഇടത് പ്രവേശനത്തിനു നേരത്തെ നീക്കം നടത്തിയിരുന്നതായിട്ടാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന സൂചന. ഇത് മുൻകൂട്ടി കണ്ടതുകൊണ്ടാണ് മാണി ജോസഫിനു സീറ്റ് നൽകാതിരുന്നതെന്നും സൂചനകളുണ്ട്. കേരളാ കോൺഗ്രസ് സീറ്റിൽ വിജയിച്ച ശേഷം ജോസഫ് കാലുമാറാനുള്ള സാധ്യതയും മാണി മുന്നിൽ കണ്ടിട്ടുണ്ട്.

ഫ്രാൻസിസ് ജോർജും ജോസഫും തമ്മിൽ തൊടുപുഴയിൽ കൂടിക്കാഴ്ച്ചകൾ സജീവമായതോടെയാണ് മാണി വിഭാഗം ജോസഫുമായി അകലുന്നത്. ജോസഫിന്‍റെ ശിഷ്യനാണ് ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് കൂടിയായ ഫ്രാൻസിസ് ജോർജ്. രണ്ട് മുന്നണികളിലാണെങ്കിലും ഇരുവരും തമ്മിൽ ബന്ധം പുലർത്തിയിരുന്നു. ഇതിനിടെ കേരളാ കോൺഗ്രസിൽ ജോസ് കെ. മാണിയും ഭാര്യയും പിടിമുറുക്കി തുടങ്ങിയതോടെ ജോസഫ് അസ്വസ്ഥനായിരുന്നു. തുടർന്നാണ് ജോസഫ് ഫ്രാൻസിസ് ജോർജിനെ സമീപിച്ച് ഇടത് പക്ഷത്തേക്കുള്ള നീക്കത്തിന് ചുക്കാൻ പിടിച്ചത്.

No comments:

Post a Comment