News Aggregation Website In Malayalam News From Different Online Sources

Breaking

Wednesday, March 13, 2019

സാമ്പത്തിക സംവരണം സാമൂഹികമായ തുല്യത ഉറപ്പാക്കാനെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

featured image

ദില്ലി: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സാമ്പത്തിക സംവരണം ഉറപ്പാക്കാന്‍ ഭരണഘടന ഭേദഗതി കൊണ്ട് വന്നത് സാമൂഹികമായ തുല്യത ഉറപ്പാക്കാനാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സംവരണം 50 ശതമാനം മറികടക്കരുത് എന്ന സുപ്രിംകോടതി വിധിയുടെ ലംഘനം അല്ല ഭരണഘടന ഭേദഗതി. ഒരു സംവരണത്തിനും അര്‍ഹര്‍ അല്ലാത്ത സാമ്പത്തിക പിന്നോക്ക അവസ്ഥയില്‍ ഉള്ള ഒരു വലിയ ജന വിഭാഗം ഇന്ത്യയില്‍ ഉണ്ട്. ഇവര്‍ക്ക് വേണ്ടിയാണ് സാമ്പത്തിക സംവരണ ഭേദഗതി കൊണ്ട് വന്നത് എന്നും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

also read: സാമ്പത്തിക സംവരണം: ഭരണഘടന ഭേദഗതി സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സാമ്പത്തിക സംവരണം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന ഭരണഘടന ഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ വിവിധ ഹര്‍ജികളിലാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി സത്യവാങ് മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. സാമൂഹികമായ തുല്യത ഉറപ്പാക്കാന്‍ ആണ് ഭരണഘടന ഭേദഗതി ചെയ്തത്. 50 ശതമാനം മറികടക്കരുത് എന്ന സുപ്രിംകോടതി വിധിയുടെ ലംഘനം അല്ല ഭരണഘടന ഭേദഗതി. ഒരു സംവരണത്തിനും അര്‍ഹര്‍ അല്ലാത്ത സാമ്പത്തിക പിന്നോക്ക അവസ്ഥയില്‍ ഉള്ള ഒരു വലിയ ജന വിഭാഗം ഇന്ത്യയില്‍ ഉണ്ട്. ഇവര്‍ക്ക് വേണ്ടി ആണ് സാമ്പത്തിക സംവരണം.
പിന്നോക്ക അവസ്ഥയില്‍ ഉള്ളവരുടെ സാമ്പത്തികവും വിദ്യാഭ്യാസപരവും ആയ താത്പര്യം പ്രോത്സാഹിപ്പിക്കണം എന്ന് ഭരണഘടനയുടെ 46 അനുച്ഛേദം നിഷ്‌കര്‍ഷിക്കുന്നു എന്നും സര്‍ക്കാര്‍. അതിനാല്‍ തന്നെ സാമ്പത്തിക സംവരണം ഭരണഘടനപരം ആയ ബാധ്യത ആണെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക സംവരണം ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമോ എന്ന കാര്യത്തില്‍ മാര്‍ച്ച് അവസാന വാരം തീരുമാനം എടുക്കും എന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംവരണ ഭേദഗതി സ്‌റ്റേ ചെയ്യണം എന്ന ആവശ്യം ഇത് വരെ കോടതി അംഗീകരിച്ചിട്ടില്ല.

No comments:

Post a Comment