News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, March 12, 2019

ബംഗാളില്‍ ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ തൃണമുല്‍ കോണ്‍ഗ്രസ്

featured image
Trinamool congress

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ തൃണമുല്‍ കോണ്‍ഗ്രസ്. റംസാന്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ന്യൂനപക്ഷ വോട്ടുകള്‍ കുറയാനിടയാക്കുമെന്നും തൃണമുല്‍ നേതാക്കള്‍ പറഞ്ഞു. റംസാന്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് മുസ്ലീം വിഭാഗം വോട്ട് ചെയ്യാനെത്തുന്നതില്‍ കുറവുണ്ടാകുമെന്നും ഇത് ബി.ജെ.പിയെ സഹായിക്കുമെന്നും തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് ആരോപിച്ചിരുന്നു.

അതേസമയം ബംഗാളിലെ തിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് പൂര്‍ണമായി മാറ്റിവയ്ക്കാനാകില്ലെന്നും വെള്ളിയാഴ്ചയും മറ്റ് ആഘോഷ ദിവസങ്ങളിലും തിരഞ്ഞെടുപ്പ് ഒഴിവാക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. റംസാന്‍ മാസവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ടതില്ലെന്ന് ബി.ജെ.പി പ്രതികരിച്ചു. ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം സംസ്ഥാനത്ത് ജനാധിപത്യപരമായ തിരഞ്ഞെടുപ്പിന് വഴിയൊരുക്കുമെന്നായിരുന്നു സി.പി.എമ്മിന്റെ പ്രതികരണം.

No comments:

Post a Comment