News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, March 12, 2019

പള്ളിത്തര്‍ക്കങ്ങള്‍ക്കു കാരണം സ്വത്തുവകകളെന്ന് ഹൈക്കോടതി

featured image

കൊച്ചി: പള്ളിത്തര്‍ക്കങ്ങള്‍ക്കു കാരണം സ്വത്തുവകകളെന്ന് ഹൈക്കോടതി. സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. എല്ലാ പള്ളികളും സ്മാരകങ്ങളായി മാറ്റണം. ജസ്റ്റിസ് രാജന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.

പാലക്കാടുള്ള ഒരു പള്ളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സമിതി പള്ളികളിലെ സ്വത്തുക്കള്‍ കണ്ടുകെട്ടണം. ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന സമിതിയെ നിയമിച്ച് ഒരു റിസീവറെ നിയോഗിച്ച് സ്വത്തുവകകള്‍ സര്‍ക്കാരിലേയ്ക്ക് മാറ്റുന്ന സാഹചര്യമുണ്ടായാല്‍ എല്ലാ തര്‍ക്കങ്ങള്‍ക്കും അവസാനമാകും. എല്ലാ പള്ളികളും സ്മാരകങ്ങളായി മാറ്റണം. പള്ളികള്‍ സ്മാരകങ്ങളാക്കിയാലും ആരാധനയ്ക്ക് തടസ്സമുണ്ടാവില്ലെന്നും ജസ്റ്റിസ് രാജന്‍ അധ്യക്ഷനായ ബെഞ്ച് പരാമര്‍ശം നടത്തി. ക്രൈസ്തവ സഭകള്‍ തമ്മില്‍ പള്ളികള്‍ക്ക് വേണ്ടി നടക്കുന്ന തര്‍ക്കത്തിലാണ് കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്.

also read: മാന്ദാമംഗലം പള്ളിത്തര്‍ക്കം; യാക്കോബായ വിഭാഗത്തിന് നാളെ കുര്‍ബാന നടത്താന്‍ അനുമതിയില്ല

വേണ്ടിവന്നാല്‍ എല്ലാകേസുകളും വിളിച്ചുവരുത്തി ഉത്തരവിറക്കാന്‍ മടിക്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. പള്ളികളുടെ സ്വത്തുവകകളും കുമിഞ്ഞുകൂടുന്ന ആസ്തിയുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന ഒരു സമിതിയെ നിയോഗിച്ച് സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് മാറ്റുന്ന സാഹചര്യമുണ്ടായാല്‍ ഈ പ്രശ്‌നങ്ങള്‍ എല്ലാം മാറുമെന്നും കോടതി പരാമര്‍ശിച്ചു.

No comments:

Post a Comment