News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, March 12, 2019

കൊല്ലത്ത് കർഷകൻ സൂര്യാഘാതമേറ്റു മരിച്ചു

featured image

കൊല്ലം ∙ പാടത്തു പണിയെടുക്കുകയായിരുന്ന കർഷകൻ സൂര്യാഘാതമേറ്റു മരിച്ചു. കണ്ണനല്ലൂർ ഇളവൂർ അജിത് ഭവനത്തിൽ രാജൻ നായർ (63) ആണു മരിച്ചത്. ശനിയാഴ്ച പകൽ 12.15 നാണു സംഭവം. കഴുത്തിനും കൈകാലുകൾക്കും പൊള്ളലേറ്റു. ഈ ഭാഗത്തെ തൊലി ചുവന്ന് അടർന്നുമാറിയിട്ടുണ്ട്.

ഉച്ചയോടെ പാടം വഴി നടന്നു പോയ സമീപവാസിയാണു രാജൻ നായർ പാടത്തു കിടക്കുന്നതു കണ്ടത്. ഉടൻ ബന്ധുക്കളെ അറിയിച്ചു. ഇവർ രാജൻ നായരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അര മണിക്കൂർ മുൻപു മരിച്ചതായി സ്ഥിരീകരിച്ചു. സൂര്യാഘാതമാണു കാരണമെന്നു ഡോക്ടർമാർ പറഞ്ഞു. ഭാര്യ: ഇന്ദിര. മക്കൾ: അജിത്, ആര്യ, മരുമക്കൾ: അഞ്ജു, രഞ്ജിത്.

No comments:

Post a Comment