News Aggregation Website In Malayalam News From Different Online Sources

Breaking

Sunday, March 10, 2019

ഇത്തവണ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും വിവിപാറ്റ് സംവിധാനം; വോട്ട് വീണത് ആര്‍ക്കെന്ന് ഉറപ്പാക്കാം

featured image
VVPAT, LS polls

ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് തടയിടാന്‍ ഇത്തവണ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചതാണ് ഇക്കാര്യം. വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ താന്‍ വോട്ട് രേഖപ്പെടുത്തിയത് കൃത്യമാണോയെന്ന് ഓരോ വോട്ടര്‍ക്കും അറിയാനാകും.

റിസര്‍വ് വിവിപാറ്റുകളും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനും കൊണ്ടുപോകുന്നതിന് ജി.പി.എസ് ട്രാക്കിംഗ് സംവിധാനവും മൊബൈല്‍ അധിഷ്ടിത ട്രാക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തും. ഇതിലൂടെ വിവിപാറ്റും ഇവിഎമ്മും കൊണ്ടു പോകുന്നത് കൃത്യമായി ട്രാക്ക് ചെയ്യാനാകും. വിവിപാറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനും അവ കൊണ്ടു പോകുന്നതിനും ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ വ്യാപകമായി കൃത്രിമം നടക്കുന്നുവെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് ബാലറ്റിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം ശക്തമായിരുന്നു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

No comments:

Post a Comment