News Aggregation Website In Malayalam News From Different Online Sources

Breaking

Monday, March 11, 2019

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ച് അധ്യാപകന്‍

featured image

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കരാട്ടെ അധ്യാപകന്‍ അറസ്റ്റിലായി. കൊച്ചിയിലെ വൈപ്പിനിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ജിബിനെ(39) പോലീസ് അറസ്റ്റ് ചെയ്തു. വടുതലയിലെ ഒരു ഫ്‌ലാറ്റില്‍ ക്ലാസ് എടുക്കുന്നതിനിടെയാണ് പ്രതി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നത്.

ആഴ്ചയില്‍ മൂന്ന് ദിവസം വീതമാണ് ക്ലാസ് ഉണ്ടായിരുന്നത്. തുടക്കത്തില്‍ നിരവധി കുട്ടികളാണ് ക്ലാസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കുട്ടികള്‍ പോകാന്‍ മടി കാണിച്ചതോടെ രക്ഷകര്‍ത്താക്കള്‍ കാര്യം തിരക്കിയതോടെയാണ് ലൈംഗിക അതിക്രമത്തിന്റെ വിവരം പുറത്തറിയുന്നത്.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇയാള്‍ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. 2013ല്‍ പള്ളുരുത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന കരാട്ടെ സ്‌കൂളിലെ കുട്ടികള്‍ക്കു നേരെയും ഇത്തരത്തില്‍ ലൈംഗിക അതിക്രമം കാണിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്.

No comments:

Post a Comment