News Aggregation Website In Malayalam News From Different Online Sources

Breaking

Monday, March 11, 2019

ഉമ്മൻചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; ഐ ഗ്രൂപ്പ് കുതന്ത്രം പൊളിച്ചടുക്കി സ്ക്രീനിങ് കമ്മിറ്റി

featured image

ന്യൂഡെൽഹി: ഉമ്മൻചാണ്ടിയെ ലോക്സഭയിലെത്തിച്ച് സംസ്ഥാന രാഷ്ട്രീയം കൈപ്പിടിയിലാക്കാനുള്ള കോൺഗ്രസ് ഐ ഗ്രൂപ്പിന്‍റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് ഡെൽഹിയിൽ ചേർന്ന കോൺഗ്രസ് സ്ക്രീനിങ്d കമ്മിറ്റിയിൽ ധാരണയായി. ഇതോടെ ഉമ്മൻചാണ്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമെന്ന കാര്യം ഉറപ്പായി.

നേരത്തെ ഉമ്മൻചാണ്ടിയെ കേന്ദ്രത്തിലെത്തിച്ച് സംസ്ഥാനം കൈയിലൊതുക്കാമെന്ന ധാരണയിലായിരുന്നു ഐ ഗ്രൂപ്പ്. ഇതിനുള്ള മറുപടിയാണ് ഇന്ന് ഡെൽഹിയിൽ ഉണ്ടായിരിക്കുന്നത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി കോൺഗ്രസ് സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ടത് ഐ ഗ്രൂപ്പിന്‍റെ ചുമതലയായി.

തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടാൽ ഉമ്മൻചാണ്ടി ശക്തനായി സംസ്ഥാന നേതൃത്വത്തിലേക്ക് തിരികെയെത്തും. അതോടെ അടുത്ത മുഖ്യമന്ത്രിയെന്ന ചെന്നിത്തലയുടെ മോഹങ്ങളും കെട്ടടങ്ങും. ഉമ്മൻചാണ്ടിക്കൊപ്പം കെ.സി വേണുഗോപാലിനെയും മത്സരിപ്പിക്കേണ്ടതില്ലെന്നാണ് സ്ക്രീനിങ് കമ്മിറ്റിയിലെ ധാരണ. അതേസമയം കെ. സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ടെന്ന് സൂചനയുണ്ട്.

No comments:

Post a Comment