കൊൽക്കത്ത: ലോക്‌സഭ തിരഞഞെടുപ്പിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നന്ന് മത്സരിക്കുന്നവരില്‍ 40.5% സ്ഥാനാര്‍ഥികളും സ്ത്രീകളായിരിക്കുമെന്ന പ്രഖ്യാപനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

"അഭിമാനകരമായ നിമിഷമാണിത്", മമതാ ബാനര്‍ജി പറഞ്ഞു. പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൂട്ടാന്‍ എന്നും സമ്മര്‍ദ്ദം ചെലുത്തിയിട്ടുള്ള നേതാവാണ് മമത.

"പാര്‍ലമെന്റില്‍ വനിത സംവരണ ബില്‍ ഇനിയും പാസ്സായിട്ടില്ല. 16ാം ലോക്‌സഭയില്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് 35% വനിത എംപിമാരാണുള്ളത്. മാത്രമല്ല തദ്ദേശഭരണസ്ഥാനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 50% ആയിരുന്നു സ്ത്രീ പ്രാതിനിധ്യം," വനിത ദിനത്തില്‍ മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തിരുന്നു.

content highlights: 40.5 per cent trinamool congress candidates will be female in 2019 loksabha election says Mamata