News Aggregation Website In Malayalam News From Different Online Sources

Breaking

Monday, March 11, 2019

എന്‍ഡിഎ അധികാരം നില നിര്‍ത്തുമെന്ന് സര്‍വേ ; പ്രധാനഭീഷണി യുപിയിടെ പ്രതിപക്ഷ മഹാസഖ്യം ; അല്ലെങ്കില്‍ സീറ്റ്നില 300 ന് മുകളിലാകും

featured image
uploads/news/2019/03/293699/BJP.jpg

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ ബിജെപിയ്ക്ക് ഭരണ തുടര്‍ച്ചയില്‍ ഏറ്റവും വെല്ലുവിളിയായി മാറുക യുപിയിലെ പ്രതിപക്ഷ മഹാസഖ്യമാകുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും 264 സീറ്റുകളെങ്കിലൂം ഇന്ത്യയില്‍ അവര്‍ നേടുമെന്നും സി-വോട്ടർ നടത്തിയ സർവേയില്‍ പറയുന്നു.

വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനു വേണ്ടിയാണ് സി വോട്ടര്‍ സര്‍വേ നടത്തിയത്. കോൺഗ്രസ് നയിക്കുന്ന യു.പി.എ.ക്ക് 141-ഉം. മറ്റു പാർട്ടികൾക്കെല്ലാംകൂടി 138 സീറ്റുലഭിച്ചേക്കും. പ്രതിപക്ഷ മഹാസഖ്യത്തിന്റെ ആക്രമണം കാര്യമായി പ്രതിഫലിച്ചില്ലെങ്കില്‍ ബിജെപിയുടെ സീറ്റ് നില 300 ന് മുകളിലേക്ക് കുതിക്കും. യു.പി.എ. 139 മറ്റു പാർട്ടികൾക്കെല്ലാം കൂടി 97 എന്നിങ്ങനെയായിരിക്കും നില വരിക. മറുവശത്ത് ബി.ജെ.പി. മാത്രം 220 സീറ്റും സഖ്യകക്ഷികൾ 44 സീറ്റും നേടും. എൻ.ഡി.എ.യുടെ വോട്ടുവിഹിതം 31.1 ശതമാനവും യു.പി.എ.യുടേത് 30.9 ശതമാനവുമായിരിക്കും.

മറ്റുപാർട്ടികളുടേത് 28 ശതമാനവും. വൈ.എസ്.ആർ. കോൺഗ്രസ്, മിസോ നാഷണൽ ഫ്രണ്ട്, ബിജു ജനതാ ദൾ, തെലങ്കാന രാഷ്ട്രസമിതി എന്നീ പാർട്ടികളുമായി തിരഞ്ഞെടുപ്പിനു മുമ്പേ സഖ്യമുണ്ടാക്കാനായാൽ എൻ.ഡി.എ.യ്ക്ക് വന്‍ നേട്ടമായിരിക്കും. അവര്‍ 301 സീറ്റു നേടും. യുപിയില്‍ കഴിഞ്ഞ തവണ 71 സീറ്റുകള്‍ നേടിയ ബിജെപി പ്രതിപക്ഷ വിശാലസഖ്യം ഇല്ലായിരുന്നെങ്കില്‍ 72 സീറ്റുകള്‍ നേടുമായിരുന്നു. ബിഹാർ- 36, ഗുജറാത്ത്- 24 , കർണാടകം- 16, മധ്യപ്രദേശ്- 24, മഹാരാഷ്ട്ര- 36 , ഒഡിഷ- 12 , രാജസ്ഥാൻ- 20 എന്നിങ്ങനെയാണ് ബി.ജെ.പി.യ്ക്ക് കിട്ടാന്‍ പോകുന്ന സീറ്റുകള്‍.

കോൺഗ്രസിന് ഒറ്റയ്ക്ക് 86 സീറ്റുകിട്ടും. സഖ്യകക്ഷികൾ 55 സീറ്റുനേടും. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്, എൽ.ഡി.എഫ്., യു.പി.യിലെ മഹാസഖ്യം, തൃണമൂൽ കോൺഗ്രസ് എന്നിവയുമായി തിരഞ്ഞെടുപ്പ് പൂർവസഖ്യമുണ്ടാക്കിയാൽ യു.പി.എ.യുടെ സീറ്റുനില 226 ആവും. അസം- 7 , ഛത്തീസ്ഗഢ് 5 , കേരളം- 14 , കർണാടകം- 9 , ജാർഖണ്ഡ്- 5 , മധ്യപ്രദേശ്- 5 , മഹാരാഷ്ട്ര- 7, പഞ്ചാബ്- 12, രാജസ്ഥാൻ- 5 , തമിഴ്നാട്- 4 , ഉത്തർപ്രദേശ്- 4 എന്നിങ്ങനെയാണ് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയുടെ സീറ്റ് നില സര്‍വേയില്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്.

No comments:

Post a Comment