കാലിഫോര്‍ണിയ: ബി.എന്‍.പി. പാരിബാസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം തുടര്‍ന്ന് ഇന്ത്യന്‍ താരം പ്രജ്നേഷ് ഗുണേശ്വരന്‍. 

രണ്ടാം റൗണ്ടില്‍ പ്രജ്നേഷ്  ലോക 18-ാം നമ്പര്‍ താരം ജോര്‍ജിയയുടെ നിക്കോളായ് ബേസിലാസ്വിലിയെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-4, 6-7, 7-6. രണ്ടു മണിക്കൂറും 31 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലായിരുന്നു പ്രജ്നേഷിന്റെ വിജയം.

കരിയറിലെ ഏറ്റവും മികച്ച വിജയമാണ് ഇന്ത്യന്‍ താരം നേടിയത്. ഇതാദ്യമായാണ് ലോക റാങ്കിങ്ങില്‍ 20-ല്‍ താഴെയുള്ള ഒരു കളിക്കാരനെ പ്രജ്നേഷ് തോല്‍പ്പിക്കുന്നത്. 

നേരത്തെ, ലോക 69-ാം റാങ്കുകാരനായ ബെനോയിറ്റ് പൈറേയെ പ്രജ്നേഷ് ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചിരുന്നു.

Content Highlights: prajnesh gunneswaran stuns nikoloz basilashvili at indian wells