മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 110 പോയന്റ് നേട്ടത്തില്‍ 37646ലും നിഫ്റ്റി 25 പോയന്റ് ഉയര്‍ന്ന് 11326ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 934 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 704 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, റിലയന്‍സ്, വിപ്രോ, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഐഒസി, ഒഎന്‍ജിസി, വേദാന്ത, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്, യെസ് ബാങ്ക്, സിപ്ല, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.