News Aggregation Website In Malayalam News From Different Online Sources

Breaking

Monday, March 11, 2019

തമിഴ്‌നാട്ടില്‍നിന്നു കടത്തിയ 10 കിലോ കഞ്ചാവുമായി യുവാവ്‌ അറസ്‌റ്റില്‍

featured image
uploads/news/2019/03/293638/c4.jpg

രാജകുമാരി: രാജാക്കാടിനു സമീപം അമ്പലക്കവലയില്‍ വന്‍ കഞ്ചാവ്‌ വേട്ട. തമിഴ്‌നാട്ടില്‍നിന്ന്‌ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന പത്തുകിലോ ഉണക്ക കഞ്ചാവുമായി ഒരാളെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു.

തൊടുപുഴ തൊമ്മന്‍കുത്ത്‌ വാക്കളത്തില്‍ ലിബിനെ(30)യാണ്‌ ഐ.പി: എച്ച്‌.എല്‍ ഹണി, എസ്‌.ഐ: പി.ഡി അനൂപ്‌മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌. കഞ്ചാവ്‌ കടത്താന്‍ ഉപയോഗിച്ച വാഹനവും കസ്‌റ്റഡിയിലെടുത്തു.

തമിഴ്‌നാട്ടില്‍നിന്ന്‌ അതിര്‍ത്തി ചെക്‌ പോസ്‌റ്റുകള്‍വഴി കേരളത്തിലേക്ക്‌ വന്‍തോതില്‍ കഞ്ചാവ്‌ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ എസ്‌.പിയുടെ നിര്‍ദേശപ്രകാരം രാജാക്കാട്‌ പോലീസിന്റെയും ആന്റി നാര്‍ക്കോട്ടിക്‌ സ്‌പെഷല്‍ സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ വാഹനപരിശോധന കര്‍ശനമാക്കിയിരുന്നു. ഇന്നലെ രാവിലെ പത്തോടെ അമ്പലക്കവലയില്‍ പരിശോധന നടക്കുന്നതിനിടെ എത്തിയ ഓട്ടോ പരിശോധിക്കവേ വാഹനത്തിന്റെ പിന്‍ഭാഗത്ത്‌ ഒളിപ്പിച്ചിരുന്ന ബാഗില്‍ നിന്നും കഞ്ചാവ്‌ കണ്ടെടുക്കുകയായിരുന്നു.

കഞ്ചാവ്‌ തമിഴ്‌നാട്ടില്‍നിന്നും വാങ്ങിയതാണെന്നും വില്‍പനയ്‌ക്കായി കൊണ്ടുപോകുകയാണെന്നും പ്രതി പോലീസിനോടു സമ്മതിച്ചു. പല വഴികളിലൂടെ എത്തിക്കുന്ന കഞ്ചാവ്‌ ഇടത്താവളമായ രാജാക്കാടുവച്ച്‌ പല പായ്‌ക്കറ്റുകള്‍ ആക്കിയ ശേഷം വില്‍പനയ്‌ക്കായി വിവിധ ഇടങ്ങളിലേക്കു കൊണ്ടുപോകുന്നതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്‌.

കഞ്ചാവ്‌ എത്തിക്കുന്ന വന്‍ സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പോലീസ്‌. ഒരാഴ്‌ചയ്‌ക്കിടെ രാജാക്കാട്ട്‌ പിടികൂടുന്ന രണ്ടാമത്തെ കഞ്ചാവ്‌ കേസാണിത്‌. 28ന്‌ രണ്ടുകിലോ കഞ്ചാവുമായി തമിഴ്‌നാട്‌ സ്വദേശി പിടിലായിരുന്നു. ലിബിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്‌തു. ആന്റി നര്‍ക്കോട്ടിക്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ അംഗങ്ങളായ സി.വി. ഉലഹന്നാന്‍, മഹേഷ്‌, രമേശന്‍, സജയ്‌ പി മങ്ങാട്ട്‌, സന്തോഷ്‌, അനീഷ്‌, ജോഷി, ഷൈന്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment