News Aggregation Website In Malayalam News From Different Online Sources

Breaking

Friday, February 22, 2019

വണ്ടിയെത്താത്ത വീട്ടില്‍ പ്രസവ വേദന കൊണ്ട് പുളഞ്ഞ യുവതിയ്ക്ക് രക്ഷകരായത് ആംബുലന്‍സ് ജീവനക്കാര്‍

featured image

അത്യാസന്ന ഘട്ടങ്ങളില്‍ ജീവന്‍ പണയം വെച്ച് ഓടിയെത്തുന്ന ആംബുലന്‍സ് ജീവനക്കാരെ നമുക്കറിയാം. മറുതലയ്ക്കല്‍ നിന്ന് അവശരായ രോഗികളുടെ വിളിയെത്തുമ്പോള്‍ ഏതു പാതിരാവിലും എവിടെയും കൃത്യ സമയത്ത് വെെദ്യസഹായം എത്തിക്കുന്നതില്‍ അണുവിട പിന്നോട്ടു പോകാത്തവര്‍.

വാഹനമെത്താത്ത വീട്ടില്‍ പ്രസവ വേദന കൊണ്ടു പുളയുന്ന യുവതിയെ സഹായിക്കാനും രണ്ടാമതൊന്ന് അവര്‍ക്ക് ചിന്തിക്കേണ്ടി വന്നില്ല.

കായംകുളം കാക്കനാട് സ്വദേശിയായ രാജ്കുമാറിന്‍റെ ഭാര്യ സുനിതയ്ക്കാണ് ആവശ്യ സമയത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍ രക്ഷകരായത്.

സുനിതയ്ക്ക് നിനച്ചിരിക്കാത്ത സമയത്ത് പ്രസവ വേദനയുണ്ടായതോടെ എന്തു ചെയ്യണമെന്നറിയാതെ അടിയന്തര വൈദ്യസഹായത്തിനായി യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സിനായി 108 ലേക്ക് വിളിക്കുകയായിരുന്നു.

വിളിയെത്തിയ ഉടന്‍ നൂറനാട്ട് നിന്ന് കാക്കാനാടേക്ക് 20 കി മി വെറും 15 മിനിട്ടില്‍ പറന്നെത്തിയ ആംബുലന്‍സ് ജീവനക്കാര്‍ യുവതിയുടെ വീടിനടുത്തെത്തിയപ്പോള്‍ ഒരു നിമിഷം നിസ്സഹായരായി. ‍യുവതിയുടെ അടുത്തേക്ക് ആംബുലന്‍സിനോ.

ആംബുലന്‍സിലേയ്ക്ക് യുവതിയെയോ എത്തിക്കാനാകാത്ത അവസ്ഥ. ചിന്തിച്ചു നില്‍ക്കാന്‍ നേരമില്ലെന്ന ബോധ്യത്തില്‍ ആംബിലന്‍സ് ജീവനക്കാര്‍ തന്നെ പ്രസവമെടുക്കുകയായിരുന്നു.

ആംബുലന്‍സില്‍ നഴ്‌സിങ് സ്റ്റാഫും, പൈലറ്റുമാണ് ഉണ്ടായിരുന്നത്. പ്രസവമെടുത്ത ശേഷം ജീവനക്കാര്‍ അമ്മയ്ക്കും കുഞ്ഞിനും അടിയന്തര വൈദ്യസഹായം നല്‍കിയ ശേഷം ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു.

സുനിതയുടെയും ആണ്‍കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

No comments:

Post a Comment