News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 23, 2019

ഇന്ത്യൻ വിപണിയിൽ ഉണർവിന്റെ പ്രവണത; രൂപ നില മെച്ചപ്പെടുത്തി

featured image

കൊച്ചി∙ തുടർച്ചയായ മൂന്നു ദിവസത്തെ ഇടിവ് പ്രവണതകൾക്കു ശേഷം ഇന്ന് ഇന്ത്യൻ വിപണിയിൽ ഒരു ഉണർവിന്റെ പ്രവണതയാണ് പ്രകടമാകുന്നത്. ആഗോള തലത്തിൽ നിന്നു ലഭിക്കുന്ന പോസിറ്റീവ് വാർത്തകളുടെ ചുവടു പിടിച്ച് ഏഷ്യൻ വിപണികളെല്ലാം പോസിറ്റീവ് പ്രവണതയിലാണ്.

ഇന്ത്യൻ വിപണി ഏതാനും ദിവസങ്ങളായി മറ്റു വിപണികളെ അപേക്ഷിച്ച് അത്ര മെച്ചപ്പെട്ട നിലയിലായിരുന്നില്ല. 10831.40ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു രാവിലെ 10870.55ലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 10891.65 വരെ ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 36247.02ൽ ക്ലോസ് ചെയ്ത സെൻസെക്സ് ഇന്നു രാവിലെ നേരിയ ഇടിവിൽ 36153.62ലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഒരു വേള 36375.80 വരെ ഉയർച്ച പ്രകടമാക്കി.

നിഫ്റ്റിക്ക് ഇന്ന് മുകളിലേയ്ക്ക് 10885 ഒരു റെസിസ്റ്റൻസ് ആയേക്കുമെന്നാണ് വിലയിരുത്തുന്നത്. താഴേയ്ക്ക് 10828ൽ സപ്പോർട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. 

വിപണിയിൽ ദൃശ്യമാകുന്ന പ്രവണതകൾ

∙ യുഎസ് വിപണിയിൽ ഇന്നലെ ഒരു മാസത്തെ മികച്ച നിലയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. തുടർന്ന് ജപ്പാൻ, ഹോങ്കോങ്, ചൈന വിപണികളിൽ ഒരു ശതമാനത്തിനു മുകളിലുള്ള വർധനവാണ് ദൃശ്യമാകുന്നത്. 

∙ യുഎസ് – ചൈന വ്യാപാര ചർച്ചകൾക്ക് പോസിറ്റീവായ ഒരു അന്ത്യമുണ്ടാകുമെന്ന തരത്തിലുള്ള സെന്റിമെന്റാണ് വിപണികളിലുള്ളത്.

∙ യുഎസിലെ ഭരണ സ്തംഭനം വീണ്ടും ഉണ്ടാകില്ല എന്ന വാർത്തയും വിപണിയിലുണ്ട്. യുഎസ് കോൺഗ്രസും ഗവൺമെന്റും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ട്. 

∙ ഇന്നലെ ഇന്ത്യൻ വിപണി ക്ലോസ് ചെയ്ത ശേഷം പുറത്തു വന്ന ഇക്കണോമിക് ഡേറ്റ പോസറ്റീവായിട്ടുള്ളതാണ്. ഡിസംബറിലെ ഇന്ത്യയിലെ വ്യാവസായിക ∙ വളർച്ചാ നിരക്ക് മെച്ചപ്പെട്ടിട്ടുണ്ട്. 2.4 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. 

∙ ജനുവരിയിലെ പണപ്പെരുപ്പ നിരക്ക് ഏറ്റവും താഴ്ന നിരക്കിലേയ്ക്ക് എത്തിയിട്ടുണ്ട്. ഇത് വീണ്ടും രാജ്യത്ത് പലിശ നിരക്ക് കുറയ്ക്കാൻ ഇടയാക്കിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

∙ ഇന്ന് ഏകദേശം 500ൽ പരം മധ്യനിര കമ്പനികളുടെ പ്രവർത്തന ഫലം പുറത്തു വരാനിരിക്കുകയാണ്. 

∙ എഫ്എംസിജി, ഫാർമ, റിയൽ എസ്റ്റേറ്റ് സെക്ടറുകളിലെ ഓഹരികൾ പോസിറ്റീവ് പ്രവണതയിലാണുള്ളത്.

∙ ഓട്ടോ, ഇൻഫ്രാ സെക്ടറുകളിൽ സമ്മിശ്ര പ്രവണതയാണ് പ്രകടമാകുന്നത്. 

∙ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിൽ ഒരു ശതമാനം വർധനവ് പ്രകടമാണ്. 

∙ ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് നേരിയ നിലയിൽ മെച്ചപ്പെട്ടിട്ടുണ്ട്. 

No comments:

Post a Comment

Post Top Ad

Your Ad Spot

Pages