News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 22, 2019

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: പ്രതികളെ റിമാന്റ് ചെയ്തു; കൃപേഷിനെ ആദ്യം വെട്ടിയത് മൂന്നാംപ്രതി സുരേഷ്

featured image

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാന്റ്‌ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ രണ്ടാഴ്ച്ചത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ഇതുവരെയുള്ള അന്വേഷണം പൂര്‍ത്തിയായെന്നും കേസ് മറ്റന്നാല്‍ ക്രൈംബ്രാഞ്ചിന് നല്‍കുമെന്നും എസ്പി ജെയിംസ് ജോസഫ് പറഞ്ഞു.

പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി പൊലിസിന് ബോധ്യപ്പെട്ടിട്ടുണ്ട്. കൃപേഷിനെ ആദ്യം വെട്ടിയത് മൂന്നാം പ്രതി സുരേഷാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സംഘത്തിലെ എല്ലാവരേയും രാഷ്ട്രീയബന്ധങ്ങള്‍ ഉപയോഗിച്ച് പീതാംബരന്‍ വിളിച്ചുവരുത്തുകയായിരുന്നു. പ്രതികളെല്ലാവരും പീതാംബരന്റെ സുഹൃത്തുക്കളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല; പിന്മാറ്റം പ്രതിഷേധത്തെ തുടര്‍ന്ന്

മുഖ്യപ്രതികള്‍ എല്ലാവരുംതന്നെ പിടിയിലായെന്നും പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നും പൊലീസ് പറഞ്ഞു. കേസ് മറ്റന്നാള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നും എസ്പി ജെയിംസ് പറഞ്ഞു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages