News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, February 12, 2019

വോട്ടിംഗ് മെഷീന്‍ കയ്യിലുണ്ടെങ്കില്‍ അമേരിക്കയിലും ലണ്ടനിലും വരെ താമര വിരിയിക്കാമെന്ന് ശിവസേന

featured image
Sivsena, BJP

മുംബൈ: ബി.ജെ.പിയെ പരിഹസിച്ച് ശിവസേന. വോട്ടിംഗ് മെഷീന്‍ കയ്യിലുണ്ടെങ്കില്‍ ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും ലണ്ടനിലും വരെ താമര വിരിയിക്കാമെന്ന് ശിവസേന പരിഹസിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48ല്‍ 45 സീറ്റുകളിലും വിജയിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അവകാശവാദം ഉന്നയിച്ചിരുന്നു. ഈ അവകാശവാദത്തെ പരിഹസിച്ചണ് ശിവസേന മുഖപത്രത്തിലെ ലേഖനം.

വോട്ടിംഗ് യന്ത്രവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ രാജ്യത്തെ 545 സീറ്റുകളില്‍ മാത്രമല്ല ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയിക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശിവസേനയുമായി ചേര്‍ന്ന് മത്സരിച്ചപ്പോള്‍ 43 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ചാല്‍ 45 സീറ്റ് നേടാമെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ അവകാശവാദം.

No comments:

Post a Comment