News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 23, 2019

വിവാഹാഭ്യര്‍ഥന നിരസിച്ചു , അധ്യാപികയെ ക്ലാസ്‌മുറിയില്‍ വെട്ടിക്കൊന്നു

featured image
uploads/news/2019/02/289977/c1.jpg

ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‌ തമിഴ്‌നാട്ടില്‍ അധ്യാപികയെ യുവാവ്‌ ക്ലാസില്‍ കയറി വെട്ടിക്കൊന്നു. കടലൂര്‍ ജില്ലയിലെ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ കണക്ക്‌ അധ്യാപിക എസ്‌. രമ്യ(23) ആണ്‌ മരിച്ചത്‌.

കോളജ്‌ പഠനകാലം മുതല്‍ രമ്യയെ പരിചയമുള്ള രാജശേഖറാണ്‌ പ്രതി. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നുകാട്ടി ആറുമാസം മുമ്പ്‌ ഇയാള്‍ രമ്യയുടെ മാതാപിതാക്കളെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായാണ്‌ രാജശേഖര്‍ കൊടുംക്രൂരതയ്‌ക്കു മുതിര്‍ന്നതെന്നു കരുതുന്നതായി പോലീസ്‌ പറഞ്ഞു.

വീട്‌ സ്‌കൂളിനു സമീപത്തായതിനാല്‍ രമ്യ നേരത്തെയെത്തുന്ന പതിവുണ്ടായിരുന്നു. സംഭവസമയം ക്ലാസ്‌ മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വിവാഹ വിഷയത്തില്‍ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച്‌ രാജശേഖര്‍ രമ്യയെ വെട്ടിവീഴ്‌ത്തി സ്‌ഥലത്തുനിന്നു കടന്നതായാണു കരുതുന്നത്‌. ജീവനൊടുക്കുമെന്നുകാട്ടി ഇയാള്‍ സഹോദരിക്കു മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചതായും പറയപ്പെടുന്നു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages