News Aggregation Website In Malayalam News From Different Online Sources

Breaking

Monday, February 11, 2019

പന്തിനെ എങ്ങനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തും? ആശയക്കുഴപ്പത്തിലായി സെലക്ടര്‍മാര്‍

featured image
Panth

മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്തിന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പരമ്പരകളില്‍ പക്വതയോടെയുള്ള പ്രകടനമാണ് ഈ യുവതാരത്തിനു ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ മുതല്‍ക്കൂട്ടായത്. ഇരുപത്തിയൊന്നുകാരന്‍ എന്ന നിലയില്‍ താരത്തിനു പരിജയ സമ്പന്നത കിട്ടാന്‍ പലകുറി രാജ്യാന്തര മത്സരങ്ങള്‍ക്കു ശേഷം ഇന്ത്യന്‍-എ ടീമില്‍ കളിക്കാനും അവസരം നല്‍കിയിരുന്നു.

സെലക്ടമാര്‍ക്ക് പന്തിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയത് പൊല്ലാപ്പായിരിക്കുകയാണ്. ഈ കാര്യം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രകാശ് തുറന്നു സമ്മതിക്കുകയും ചെയ്തു. പന്തിനെ ഏതായാലും ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കി ഒരു ലോകകപ്പ് ടീം പ്രവചനം നടത്താനും സാധ്യമല്ല.

എന്നാല്‍ ലോകകപ്പ് ടീമില്‍ ധോണിയുടെ ഒപ്പം എങ്ങനെ പന്തിനെ ഉള്‍പ്പെടുത്തുമെന്നാണ് സെലക്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും അസാധാരണ പ്രതിഭ പുലര്‍ത്തിയ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തുക എന്നത് അനിവാര്യവുമാണ്. എന്നാല്‍ ധോണിയുടെ പരിചയ സമ്പന്നതയും കൂടാതെ വിക്കറ്റിനു പിന്നിലെ ചടുലതയുമെല്ലാമാണ് സെലക്ടമാര്‍ക്ക് ആശയക്കുഴപ്പം നല്‍കുന്നത്. പ്രശ്‌നം ഇതാണ് മുന്‍' നായകനെ മറികടന്ന് പന്തിനെ എങ്ങനെ ടീമില്‍ കൊണ്ടുവരും എന്നാണ്.

No comments:

Post a Comment