News Aggregation Website In Malayalam News From Different Online Sources

Breaking

Friday, February 22, 2019

ജയില്‍വാസ കാലത്ത് മര്‍മചികിത്സയിലെ എണ്ണയുടെ നേരിട്ടുള്ള ഫലം അനുഭവിച്ചയാളാണ് താനെന്ന് മുഖ്യമന്ത്രി

featured image

അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് കളരിമര്‍മ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണവുമുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കളരിമര്‍മചികിത്സ വലിയതോതില്‍ ഗവേഷണംവേണ്ട കാര്യമാണെന്നും അദ്ദേഹം കുറിച്ചു. പുല്യോടി പാട്യം ഗോപാലന്‍ സ്മാരക വായനശാല പൊന്ന്യം ഏഴരക്കണ്ടത്തില്‍ പണിത അങ്കത്തട്ട് സമര്‍പ്പണവും പൊന്ന്യത്തങ്കം പൈതൃകോത്സവത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

ഇക്കാര്യത്തേക്കുറിച്ച് മുഖ്യമന്ത്രി കുറിച്ചത് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.

അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് കളരിമര്‍മ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണവുമുണ്ടാവും. കളരിമര്‍മചികിത്സ വലിയതോതില്‍ ഗവേഷണംവേണ്ട കാര്യമാണ്. നഷ്ടപ്പെട്ട കളരിമര്‍മചികിത്സ അറിവുകള്‍ വീണ്ടെടുക്കാനാവുമോ എന്നാണ് നോക്കുന്നത്. ഈ ചികിത്സാരീതി നല്ലത്‌പോലെ സംരക്ഷിക്കപ്പെടണം. കളരിപ്പയറ്റ് കേന്ദ്രങ്ങളും പരിശീലനവും നിലനില്‍കേണ്ടതുണ്ട്.

പുല്യോടി പാട്യം ഗോപാലന്‍ സ്മാരക വായനശാല പൊന്ന്യം ഏഴരക്കണ്ടത്തില്‍ പണിത അങ്കത്തട്ട് സമര്‍പ്പണവും പൊന്ന്യത്തങ്കം പൈതൃകോത്സവത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.

ശരീരത്തെയും ബുദ്ധിയെയും സൂക്ഷ്മതരമാക്കുന്നതാണ് കളരിപ്പയറ്റ്. യുവജനോത്സവത്തില്‍ കേവലം ഗ്രേസ്മാര്‍ക്ക് കിട്ടാനുള്ള ഉപാധിയാക്കി കളരിപ്പയറ്റിനെ കരുതിയാല്‍പോര. ജീവിതചര്യയാക്കി അതിനെ മാറ്റണം. കളരിപ്പയറ്റില്‍ വൈധഗ്ധ്യം നേടിയവരാരും ചുരുങ്ങിയ കാലം കൊണ്ടല്ല അത് ആര്‍ജിച്ചത്. നല്ലത്‌പോലെ സമയംചെലവഴിച്ച് അഭ്യസിച്ചാണ് എടുത്തുപറയുന്ന അഭ്യാസികളായി പലരും മാറിയത്. ആ കാലത്തേത് പോലെ സമയം ഇന്ന് ചെലവഴിക്കാനാവുമോയെന്നതില്‍ സംശയമുണ്ട്. ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ അവരുടേതായ പഠനതിരക്കിലാണ്. കാലാനുസൃതമായ രീതിയില്‍ അഭ്യസിക്കാന്‍ ഇന്നത്തെ കാലത്ത് കഴിയും.

ലോകത്തെ പല ആയോധനമുറകളുടെയും അമ്മയാണ് കളരിയെന്നാണ് പറയുന്നത്. ആയോധനകല എന്നത് മാത്രമല്ല കൃത്യമായ ചികിത്സാരീതികൂടി കളരിയുടെ ഭാഗമായുണ്ട്. കളരിപഠിച്ചത് കൊണ്ട് മാത്രം എല്ലാവരും മനുഷ്യന്റെ ശരീരം പൂര്‍ണമായും പഠിച്ചവരാകണമെന്നില്ല. അദ്ഭുതകരമായ ചികിത്സാരീതികള്‍ മര്‍മചികിത്സയിലുണ്ട്. ജയിൽവാസ കാലത്ത് മര്‍മചികിത്സയിലെ എണ്ണയുടെ നേരിട്ടുള്ള ഫലം അനുഭവിച്ച ഒരാൾ കൂടിയാണ് ഞാൻ.

No comments:

Post a Comment