News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 22, 2019

മിന്നൽ ഹർത്താൽ, ഇടക്കാല ഉത്തരവിനെക്കുറിച്ച് ധാരണയില്ലായിരുന്നുവെന്ന് ഡീൻ

featured image

കൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ഹൈക്കോടതിയിൽ ഹാജരായി. ഡീൻ കുര്യാക്കോസിനൊപ്പം യു.ഡി.എഫ് കാസർകോട് ജില്ലാ ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍, കണ്‍വീനര്‍ എ.ഗോവിന്ദന്‍നായര്‍ എന്നിവരും കോടതിയിൽ ഹാജരായി.യൂത്ത് കോൺഗ്രസ് ഹർത്താലിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തതായും 577 പേർക്കെതിരെ കേസെടുത്തതായും സർക്കാർ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം ആറിലേക്ക് മാറ്റി

അതേസമയം, മിന്നൽ ഹർത്താലുകൾക്ക് എതിരായ കോടതിയുടെ ഇടക്കാല ഉത്തരവിനെക്കുറിച്ച് ഡീൻ കുര്യാക്കോസിന് കാര്യമായ അറിവുണ്ടായിരുന്നില്ലെന്ന് ഡീനിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

എന്നാൽ, ഡീൻ കുര്യാക്കോസും ഒരു അഭിഭാഷകനല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. നിയമ ബിരുദധാരിയാണെങ്കിലും രാഷ്ട്രീയം പ്രവർത്തനമേഖലയായതു കൊണ്ട് പ്രാക്ടീസ് ചെയ്യാൻ സാധിച്ചിട്ടില്ലെന്ന മറുപടിയാണ് ഇതിന് മറുപടിയായി ഡീനിന്‍റെ അഭിഭാഷകൻ നൽകിയത്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages