കൊച്ചി: ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തില്‍ തീപ്പിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീ കെടുത്തി. വൈകീട്ട് 3.30 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ആദ്യം ചെറിയതോതില്‍ മാത്രമാണ് തീപടര്‍ന്നത്. അഗ്നിശമന സേന എത്തിയപ്പോഴേക്കും തീ വ്യാപിച്ചു.

പെട്രോള്‍ പമ്പ് അടക്കമുള്ളവ സമീപത്ത് ഉണ്ടെന്നത് ആശങ്കയുണ്ടാക്കി. എന്നാല്‍, തീ ഉടന്‍ നിയന്ത്രണ വിധേയമാക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞു.

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ ശാലയിലുണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെ മംഗളവനത്തിലും തീപ്പിടിത്തമുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ബ്രഹ്മപുരത്തെ തീപ്പിടിത്തത്തെ തുടര്‍ന്ന്  കൊച്ചി നഗരത്തിലാകെ പുക നിറഞ്ഞിരുന്നു. അവിടുത്തെ പ്ലാസ്റ്റിക് സംഭരണ ശാലയിലാണ് അഗ്നിബാധയുണ്ടായത്.

Content Highlights: Fire, Mangalavanam, Kochi