News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 12, 2019

ഷെഫീഖ് ഖാസിമിക്കെതിരെ പോക്‌സോ ചുമത്തി, മഞ്ച് വാദികള്‍ തലപൊക്കിത്തുടങ്ങി; ഖാസിമിയെ പിടിച്ചതില്‍ കുടുംബശ്രീയെയും ഡിവൈഎഫ്‌ഐയേയും അധിക്ഷേപിച്ച് കുറിപ്പ്

featured image

കുഞ്ഞുകുട്ടിയെ മഞ്ച് നല്‍കി പീഡിപ്പിച്ച കുറ്റവാളിയെ പിന്തുണച്ച് രംഗത്തെത്തിയ ആളുകളുണ്ട് കേരളം. ഷെഫീഖ് ഖാസിമിക്കെതിരെ പോക്‌സോ കേസ് ചുമത്തിയതോടെ വീണ്ടും പീഡോ അനുകൂലികള്‍ രംഗത്തെത്തിത്തുടങ്ങി. നേരത്തെയും പീഡോവാദികളെ സംരക്ഷിക്കുന്ന നിലപാടെടുത്ത പി ടി ജാഫര്‍ എന്ന വ്യക്തിയാണ് വീണ്ടും ഇക്കാര്യത്തില്‍ ഷെഫീഖ് ഖാസിമിയെ പിന്തുണച്ച് രംഗത്തെത്തിയത്.

ബാലപീഡനം നടത്തുന്നതായി പിടിയിലായിട്ടില്ല. കാറില്‍ രണ്ടുപേരെ കണ്ടു. ഒരു പെണ്‍കുട്ടിയും ഒരു മുസ്ല്യാരും. അതുപോരെ കുടുംബശ്രീ ചേച്ചിമാരെ സദാചാര ബോധമുണരാന്‍. വേണേല്‍ ഡിവൈഎഫ്‌ഐയ്ക്ക് അവിടെ ഒരു ബോര്‍ഡ് വെക്കാം. എജ്ജാതി വാണങ്ങള്‍. എന്നാണ് ജാഫറിന്റെ കുറിപ്പ്. ചുരുക്കംപറഞ്ഞാല്‍ കുറ്റം കുടുംബശ്രീയ്ക്ക്. ചിത്രത്തിലെങ്ങുമില്ലാത്ത ഡിവൈഎഫ്‌ഐക്കുമുണ്ട് പരിഹാസം.

നേരത്തെയും പീഡോവാദങ്ങളാല്‍ സമ്പന്നമാണ് ജാഫറിന്റെയും ടീമിന്റെയും പോസ്റ്റുകളും നിലപാടുകളും. പത്താം ക്ലാസില്‍ പഠിക്കണ നവ്യാനായര്‍ വാദ്ധ്യാരായ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ലിംഗം കാണാനുള്ള കൊതി പറയുന്നത്, ആ ലിംഗം സക് ചെയ്യാനുള്ള കൊതി പറയുന്നത്. ആ കൊതി അങ്ങ് അമേരിക്കയില്‍ മാത്രമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? പണ്ട് വിടി ബല്‍റാം എംഎല്‍എ പോലും ലൈക്ക് അടിച്ച് പ്രോത്സാഹിപ്പിച്ച ഫെയ്‌സ്ബുക്ക് കുറിപ്പില്‍ എഴുതിയിരിക്കുന്ന വാചകങ്ങളാണിത്. പീഡോഫീലിയയെ വെളുപ്പിക്കുന്ന ‘മനോഹരവാചകങ്ങളെ’ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനപ്രതിനിധി പിന്തുണച്ചത് അന്ന് വാര്‍ത്തയായിരുന്നു. ഫെയ്‌സ്ബുക്കില്‍ കുറിച്ചത് പി ടി ജാഫറായിരുന്നു.

കൗമാര പ്രായത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന ലൈംഗികപരമായ സംശയങ്ങളും കൗതുകങ്ങളും പീഡോഫീലിയയ്ക്ക് അനുകൂലമാക്കുന്ന രീതിയില്‍ വളച്ചെടുക്കാന്‍ പി ടി ജാഫര്‍ പാടുപെടുന്നുണ്ട്. സ്വവര്‍ഗ ലൈംഗികത പോലെയുള്ള വ്യത്യസ്തവും എന്നാല്‍ സ്വാഭാവികവുമായ ലൈംഗിക അഭിരുചിയാണിത് എന്ന മട്ടിലാണ് അന്ന് ജാഫര്‍ കുറിപ്പ് എഴുതിയത്.

ഒരു ട്രാന്‍സ്‌ജെന്‍ഡറിന് ട്രെയിനില്‍വച്ച് നേരിടേണ്ടിവന്ന ദുരനുഭവവും അവര്‍ അത് കൈകാര്യം ചെയ്ത രീതിയേയും ഇയാള്‍ കളിയാക്കുന്നുണ്ട്. സൈ്വര്യമായി യാത്ര ചെയ്യാനുള്ള ട്രാന്‍സ്‌ജെന്‍ഡേഴിസിന്റെ അവകാശത്തെ മാത്രമല്ല, ഓരോ വ്യക്തിയുടേയും അവകാശത്തെ ഇയാള്‍ പരിഹസിക്കുന്നു.

നേരത്തെ വി ടി ബല്‍റാം എകെജിയെ അപമാനിച്ച വിഷയത്തില്‍ ബല്‍റാമിനെ ന്യായീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട അനൂപ് വിആര്‍ ഉള്‍പ്പെടെ പീഡോഫീലിയ വിഷയങ്ങളില്‍ ഇത്തരം അഭിപ്രായമുള്ളവരാണ്. കുഞ്ഞുകുട്ടിക്ക് മഞ്ച് നല്‍കി കാമപൂര്‍ത്തീകരണം നടത്തുന്ന ഫര്‍ഹാദ് എന്ന വ്യക്തിയെ ഉള്‍പ്പെടെ ഇയാള്‍ ന്യായീകരിച്ച് സംസാരിച്ചിരുന്നു.

ഫര്‍ഹാദ് അവകാശപ്പെടുന്നതിനെ ന്യായീകരിച്ചപ്പോള്‍ ഇടതുപക്ഷ അനുഭാവികളും മറ്റ് പുരോമന ചിന്താഗതി വച്ചുപുലര്‍ത്തുന്ന ആളുകളും ശക്തമായ വിമര്‍ശനം സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തിയിരുന്നു. ഇതിനെ ന്യായീകരിച്ചും ഒരുവിഭാഗം ആളുകള്‍ രംഗത്തുവന്നത് അന്ന് സമൂഹത്തെ ഞെട്ടിച്ചു.

കാമം അതിന്റെ ഡൈവേര്‍ഷനില്‍ പരന്നൊഴുകണതാണ് എനിക്ക് ഇഷ്ടം. ഒരു ഹോളിവുഡ് മൂവിയുണ്ട്, കുട്ടിയെ സെക്‌സ് ചെയ്തതിന് ശിക്ഷിച്ച ടീച്ചര്‍ ഒറ്റയ്‌ക്കൊരു ഫ്‌ലാറ്റില്‍ താമസിക്കുമ്പൊ, അയാളെ സെഡ്യൂസ് ചെയ്ത് സെക്‌സ് ചെയ്യണ മറ്റൊരു കുട്ടി. എത്ര പിന്തിരിപ്പിച്ചിട്ടും പോകാന്‍ കൂട്ടാക്കാത്ത അവനുവേണ്ടി വശംവദനാകുന്ന മാഷ് ഇങ്ങനെയാണ് ഇയാളുടെ ഒരു കമന്റ്.

ഇത്രയും നീചമായ ഒരു വൃത്തികേട് സമൂഹത്തിലേക്ക് അവതരിപ്പിക്കാന്‍ ഇയാള്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. മറ്റൊരു കമന്റില്‍ മനസില്‍ എന്താണുദ്ദേശിക്കുന്നത് എന്ന് ജാഫര്‍ തുറന്നുപറയുന്നുമുണ്ട്.

ഹോമോ ഓര്‍ ഹെക്ട്രോ, ഇവന്‍ പീഡോഫീലിയ.. ഐ ലൈക്ക്. ഐ ഹാവ് ആള്‍റെഡി ടോള്‍ഡ് യു ദാറ്റ് ഐ സപ്പോര്‍ട്ട് സെക്‌സ് ഇന്‍ ഓള്‍ മാനര്‍. സ്വവര്‍ഗ ലൈംഗികത പോലയുള്ള വ്യത്യസ്തവും എന്നാല്‍ സ്വാഭാവികവുമായ ഒന്നുപോലെതന്നെയാണ് പീഡോഫീലിയയും എന്ന് വരുത്തിത്തീര്‍ക്കുകയും അതും താത്പര്യമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയുമാണ് ഇയാള്‍ ചെയ്യുന്നത്.

പി ടി ജാഫര്‍ അന്ന് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിനെതിരെ രൂക്ഷമായ പ്രതികരണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ഫോറം അംഗം ശീതള്‍ പ്രതികരിച്ചിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഒളിച്ചുകടത്തുന്ന ട്രാന്‍സ് വിരുദ്ധതമുഴുവന്‍ തുറന്നുകാട്ടി അവര്‍ കുറിപ്പ് എഴുതിയയാളെ കടുത്തഭാഷയില്‍ വിമര്‍ശിച്ചു. തൃത്താല എംഎല്‍എ വി ടി ബല്‍റാമും ലൈക്ക് നല്‍കി പ്രോത്സാഹിപ്പിച്ച കുറിപ്പാണ് ഇത്തരത്തില്‍ വിമര്‍ശനത്തിന് വിധേയമായത്.

ഭാഷ അല്‍പം കടന്നുപോയി എന്നുതോന്നാമെങ്കിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അനുഭവിക്കുന്ന പീഡനങ്ങള്‍ കുറച്ചെങ്കിലും വാക്കുകളിലൂടെ പകരാന്‍ ശീതളിനായി. ബലാത്കാരമായി വദനസുരതവും ഗുദഭോഗവും ചെയ്യിക്കുന്നതിനേക്കുറിച്ചും രക്തം വരുന്ന തരത്തില്‍ ഉപദ്രവിക്കുന്നതിനേക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു. അത്തരത്തിലൊന്ന് അനുഭവിക്കാതെ സുഖശീതളിമയില്‍ ഇരുന്ന് വായില്‍തോന്നിയത് വിളിച്ചുപറയരുത് എന്നത് കൃത്യമായി ശീതള്‍ പറഞ്ഞു.

ശീതളിന്റെ കുറിപ്പ് താഴെ വായിക്കാം.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages