News Aggregation Website In Malayalam News From Different Online Sources

Breaking

Friday, February 22, 2019

പുല്‍വാമ മാതൃകയില്‍ വീണ്ടും ഭീകരാക്രമണത്തിന് ജയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌

featured image

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണ മാതൃകയില്‍ വീണ്ടും കശ്മീരില്‍ സൈന്യത്തിന് നേരെ ജയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ അക്രമം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ അക്രമം നടത്താന്‍ സാധ്യതയുള്ളതായിട്ടാണ്‌ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

read more ധീര ജവാന്മാരുടെ രക്തസാക്ഷിത്വത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി; പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ വധിച്ചു

കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട് ഒരാഴ്ച കഴിയുന്ന സാഹചര്യത്തിലാണ് വീണ്ടും അക്രമത്തിന് പദ്ധതിയിടുന്നതായിട്ടുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. തീവ്രവാദ സംഘടനായ തന്‍സീമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

read more പുല്‍വാമ ഭീകരാക്രമണം: തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി

കശ്മീരിലെ ചൗകിബാല്‍,താഗ്ദാര്‍ എന്നീ മേഖലകളില്‍ ഐഇഡി അക്രമം നടത്താന്‍ തന്‍സീം തീവ്രവാദികള്‍ പദ്ധതിയിടുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പുല്‍വാമയില്‍ ഉണ്ടായ അക്രമത്തിന് സമാനമായ രീതിയിലായിരിക്കും തന്‍സീം തീവ്രവാദികള്‍ അക്രമം നടത്തുകയെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.

No comments:

Post a Comment