News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 21, 2019

റാഫേല്‍ ഇടപാട്: പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

featured image

റാഫേല്‍ ഇടപാടിനെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ തള്ളിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃ പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. റാഫേല്‍ വിധി പുറപ്പടുവിച്ച പ്രത്യേക ബെഞ്ച് ചേരുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുന്‍ കേന്ദ്ര മന്ത്രി മാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് റാഫേല്‍ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. ഡിസംബര്‍ 14 ലെ വിധിയിലെ വസ്തുതാപരമായി ഉണ്ടായ പിഴവ് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

റാഫേല്‍ ഇടപാടിനെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ തള്ളിയതിനെതിരെ മൂന്ന് പുനഃപരിശോധന ഹര്‍ജികള്‍ ആണ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. മുന്‍ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ നല്‍കിയ പുനഃ പരിശോധന ഹര്‍ജികളിലെ പിഴവുകള്‍ നീക്കാത്തതിനെ ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം വിമര്‍ശിക്കുകയും ചെയ്തിരുന്നു. പിഴവുകള്‍ നീക്കാതെ വാര്‍ത്താചാനലുകളില്‍ പോയി കോടതിയെ കുറ്റപെടുത്തുന്നതിനെയാണ് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചത്. ഇതിന് പിന്നാലെ ഹര്‍ജിക്കാര്‍ പുനഃപരിശോധന ഹര്‍ജിയിലെ പിഴവുകള്‍ നീക്കി.

മൂന്ന് പുനഃ പരിശോധന ഹര്‍ജികളും അടിയന്തിരമായി പരിഗണിക്കണം എന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. റാഫേല്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ച് വീണ്ടും ചേരുന്നതിനുള്ള നടപടി സ്വീകരിക്കാം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. റാഫേല്‍ ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലെ അംഗങ്ങള്‍ ആയ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവര്‍ ഇപ്പോള്‍ മറ്റ് ബെഞ്ചുകളുടെ ഭാഗം ആണ്.

പ്രത്യേക ബെഞ്ച് വീണ്ടും ചേരും എന്ന ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം പുനഃ പരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും എന്നതിന്റെ സൂചന ആയി അഭിഭാഷകര്‍ വിലയിരുത്തുന്നു. പുനഃ പരിശോധന ഹര്‍ജികള്‍ക്ക് പുറമെ ഡിസംബര്‍ 14 ലെ വിധിയിലെ വസ്തുതാപരമായി ഉണ്ടായ പിഴവ് നീക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷയും പ്രത്യേക ബെഞ്ച് പരിഗണിക്കും എന്നാണ് സൂചന.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages