News Aggregation Website In Malayalam News From Different Online Sources

Breaking

Saturday, February 23, 2019

“കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം പണിയും, ഇത് പാര്‍ട്ടിയുടെ പ്രസ്താവന”, എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്

featured image

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം പണിയുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പ്രസ്താവന. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കും. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനയായി എടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി മാത്രമാണ് ബിജെപിയുടെ കണ്ണില്‍ ദേശസ്‌നേഹി. ഇന്ത്യയിലെ ഓരോ പൗരനും ദേശസ്‌നേഹിയാണ്. ഞാനുമൊരു ദേശ സ്‌നേഹിയാണ്. എല്ലാവരും പുല്‍വാമയില്‍ മരിച്ച സൈനികര്‍ക്കൊപ്പമാണ്. അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനവും രാമക്ഷേത്രമാണ് എന്നാണ് ഇതോടെ വ്യക്തമാകുന്നത്. ബിജെപി രാമക്ഷേത്രത്തിനായി അഹോരാത്രം വാദിക്കുന്നതിന് പുറമെയാണ് കോണ്‍ഗ്രസിന്റെയും നയം പുറത്തുവന്നത്.

No comments:

Post a Comment