News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 11, 2019

ആനയ്ക്കു വേണ്ടി ചെലവിട്ട കോടികള്‍ തിരികെ നൽകണമെന്ന് മായാവതിയോടു സുപ്രീം കോടതി

featured image

ന്യൂഡൽഹി∙ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) ഉത്തർപ്രദേശിലെ വിവിധ ഇടങ്ങളിൽ ആന പ്രതിമകൾ സ്ഥാപിക്കാൻ ചെലവാക്കിയ പണം അധ്യക്ഷ മായാവതി സർക്കാർ ഖജനാവിലേക്ക് തിരികെ നൽകണമെന്നു സുപ്രീം കോടതി ഉത്തരവ്. രാഷ്ട്രീയപാർട്ടിയുടെ പ്രചാരണത്തിനായി പൊതുഖജനാവിൽ നിന്നു പണം ചെലവാക്കുന്നതിനെതിരെ നൽകിയ ഹർജിയിലാണ് കോ‍ടതിയുടെ ഉത്തരവ്. ബിഎസ്പിയുടെ ചിഹ്നമാണ് ആന.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ്മാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജികൾ ഏപ്രിൽ രണ്ടിനു വീണ്ടും പരിഗണിക്കുമെന്നു കോടതി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം മേയ് മാസത്തിൽ ഹർജി പരിഗണിക്കണമെന്ന ബിഎസ്പിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

2009–ൽ മായാവതി സർക്കാർ അധികാരത്തിലിരിക്കെയാണ് ലക്നൗ, നോയിഡ എന്നിവടങ്ങളിൽ ബിഎസ്പി സ്ഥാപകൻ കാൻഷി റാമിന്റെയും പാർട്ടി ചിഹ്നമായ ആനയുടെയും പ്രതിമകൾ സ്ഥാപിച്ചത്. വലിയൊരു വിഭാഗം ആളുകൾ ദാരിദ്രരേഖയ്ക്ക് താഴെ കഴിയുന്ന സംസ്ഥാനത്ത് കോടികൾ മുടക്കി ഇത്തരത്തിൽ പ്രതിമകൾ സ്ഥാപിക്കുന്നത് നിരുത്തരവാദിത്വപരമായ പ്രവർത്തിയാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകരായ രവികാന്ത്, സുകുമാർ എന്നിവരാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

2012–ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ എല്ലാ ആന പ്രതിമകളും മറയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മായാവതിക്കു നിർദേശം നൽകിയിരുന്നു. സംസ്ഥാന അസംബ്ലി അംഗീകരിച്ച ബജറ്റിൽ വകയിരുത്തിയ പണമാണ് പ്രതിമകൾക്കായി ചെലവഴിച്ചതെന്നു 2014–ൽ ബിഎസ്പി സുപ്രീം കോടിതിയെ അറിയിച്ചിരുന്നു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages