News Aggregation Website In Malayalam News From Different Online Sources

Breaking

Saturday, February 23, 2019

മൂന്നാര്‍ നിര്‍മാണങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍; രാജേന്ദ്രന്‍ എതിര്‍കക്ഷി

featured image

കൊച്ചി∙ മൂന്നാറിൽ നടക്കുന്ന അനധികൃത നിർമാണങ്ങൾ തടയണമെന്നാവശ്യപ്പെട്ടും അവിടെ നടക്കുന്നത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

ഇവിടുത്തെ അനധികൃത നിർമാണത്തിനെതിരെയുള്ള ദേവികുളം സബ് കലക്ടർ ഡോ. രേണു രാജിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി സ്ഥലം എംഎൽഎ എസ്. രാജേന്ദ്രൻ ഉൾപ്പടെയുള്ളവരെ എതിർ കക്ഷികളാക്കിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. 

രേണു രാജിന്റെ റിപ്പോർട്ടിന്റെ കോപ്പിയും സർക്കാർ ഹർജിക്കൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എസ്. രാജേന്ദ്രൻ എംഎൽഎയ്ക്കു പുറമേ മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ്, മൂന്നാർ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് അംഗം നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ കോൺട്രാക്ടർ എന്നിവരെയും കേസിൽ എതിർ കക്ഷികളാക്കിയിട്ടുണ്ട്. 

No comments:

Post a Comment